KeralaNEWS

ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു

അമിത വേഗതയും മഴയുമാണ് അപകടകാരണമെന്നാണ് സൂചന

കോഴിക്കോട്: കുറ്റ്യാടിയില്‍ രണ്ടു ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു.
കക്കട്ട് പാതിരപ്പറ്റ സ്വദേശികളായ റഹീസ്, അബ്ദുൾ ജാബിർ, കാവിലംപാറ സ്വദേശി ജെറിൻ എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി 9.30 നാണ് അപകടം സംഭവിച്ചത്.

അമിത വേഗതയും മഴയുമാണ് അപകടകാരണമെന്നാണ് സൂചന. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൂന്നു പേരും ആശുപത്രിയിലേക്കുള്ള വഴിമധ്യേ തന്നെ മരണപ്പെട്ടു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker