KeralaNEWS

എല്ലാ ദിവസവും കടകൾ തുറക്കുമെന്ന് വ്യാപാരികള്‍, നേരിടുമെന്ന് മുഖ്യമന്ത്രി

നിയന്ത്രണങ്ങൾ മനുഷ്യ ജീവൻ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നു മനസിലാക്കണം

സർക്കാർ പ്രഖ്യാപിക്കുന്ന ഇളവിന് കാത്തുനിൽക്കില്ലെന്നും വ്യാഴാഴ്ച ഉൾപ്പെടെ എല്ലാ ദിവസങ്ങളിലും കടകൾ തുറക്കുമെന്നുമുള്ള കർശന നിലപാടുമായി വ്യാപാരികൾ.
വ്യാപാരികൾ മറ്റൊരു രീതിയിലേക്ക് പോകരുതെന്നും അങ്ങനെയൊരു നിലയുണ്ടായാൽ നേരിടേണ്ട രീതിയിൽ നേരിടുമെന്നും മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.
“കടകൾ തുറക്കണം എന്നുതന്നെയാണ് എല്ലാവരുടെയും ആഗ്രഹം. പക്ഷേ, സാഹചര്യം അതിന് അനുവദിക്കുന്നില്ല. വ്യാപാരികളുടെ വികാരം മനസ്സിലാക്കുകയും അവരുടെ ഒപ്പം നിൽക്കുകയും ചെയ്യുന്നു. പക്ഷേ എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കില്ല. സാഹചര്യത്തിനനുസരിച്ച് പരമാവധി ഇളവുകൾ നൽകുന്നുണ്ട്. നിയന്ത്രണങ്ങൾ മനുഷ്യ ജീവൻ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നു മനസിലാക്കണം…”
മുഖ്യമന്ത്രി നിലപാടു വ്യക്തമാക്കി.
“എ, ബി, സി വിഭാഗങ്ങളിലുള്ള, നിലവിൽ പ്രവർത്തിക്കാൻ അനുമതിയുള്ള കടകൾക്ക് എട്ട് മണി വരെ പ്രവർത്തനാനുമതി നൽകും. ഇലക്ട്രോണിക്സ് കടകൾ കൂടുതൽ ദിവസങ്ങളിൽ തുറക്കാൻ അനുവദിക്കും. ഓൺലൈൻ പഠനം നടക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് സഹായകരമാകുന്നതിനാണ് ഈ നടപടി. സംസ്ഥാനത്ത് തിങ്കൾ മുതൽ വെള്ളി വരെ ബാങ്കുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. നിയന്ത്രണം ഏർപ്പെടുത്തേണ്ട സ്ഥലങ്ങളിൽ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കാൻ കളക്ടർമാർക്ക് അനുമതി നൽകും…”
മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിക്കു മുപടിയുമായി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീൻ രംഗത്തെത്തി:
“വ്യാപാരികളുടെ ആവശ്യം ന്യായമെങ്കിൽ അതംഗീകരിക്കാൻ മടിക്കുന്നതെന്തിനാണ്. ജീവിക്കാനാണ് കടകൾ തുറക്കാൻ വ്യാപാരികൾ ആവശ്യപ്പെടുന്നത്. കോഴിക്കോട്ടെ സമരത്തെ തള്ളുകയാണ് മുഖ്യമന്ത്രി. എന്തിനായിരുന്നു സമരം ചെയ്തതെന്ന് എല്ലാവർക്കും അറിയാം. കമ്യൂണിസ്റ്റുകൾക്ക് സമരത്തെ അംഗീകരിക്കാതിരിക്കാൻ കഴിയുമോ…? ” നസറുദ്ദീൻ ചോദിക്കുന്നു.

നാളെ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാൻ പോവുന്നുണ്ടെന്നും എങ്കിലും വ്യാഴാഴ്ച എല്ലാ കടകളും തുറക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും നസറുദ്ദീൻ അറിയിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker