KeralaNEWS

ആലപ്പുഴയില്‍ ഭര്‍ത്യമതിയായ യുവതി കൊല്ലപ്പെട്ടത് കാമുകനും കാമുകന്റെ മറ്റൊരു കാമുകിക്കും ഒപ്പമുള്ള ലൈംഗിക ബന്ധത്തിനിടെ

ആലപ്പുഴയില്‍ ഭര്‍ത്യമതിയായ യുവതി കൊല്ലപ്പെട്ടത് കാമുകനും കാമുകന്റെ മറ്റൊരു കാമുകിക്കും ഒപ്പമുള്ള ലൈംഗിക ബന്ധത്തിനിടെ.കാമുകനും കാമുകിയും ചേര്‍ന്ന് പഴയ കാമുകിയെ കൊലപ്പെടുത്തുകയായിരുന്നു. മൂവരും ചേര്‍ന്നുള്ള ലൈംഗിക ബദ്ധത്തിനിടെയാണ് പുതിയ കാമുകിയുടെ സഹായത്താല്‍ പഴയകാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.

കൊലപാതകശേഷം മൃതദേഹം ആറ്റില്‍ കളയാനായി വള്ളത്തില്‍ കൊണ്ടു പോകുന്ന വഴി വള്ളം മറിയുകയും യുവതിയുടെ മൃതദേഹം അവിടെ തന്നെ ഉപേക്ഷിച്ച് പ്രതികള്‍ മടങ്ങുകയുമായിരുന്നു. പിന്നീട് കൈനരി പള്ളാത്തുരുത്തി അരയന്‍തോട് പാലത്തിന് സമീപം ആറ്റില്‍ പൊങ്ങിയ നിലയില്‍ കണ്ടെത്തി. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. യുവതി ഏഴ് മാസം ഗര്‍ഭണിയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ഇതുകൊണ്ടായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

പുന്നപ്ര സൗത്ത് തോട്ടുങ്കല്‍ വീട്ടില്‍ അനീഷിന്റെ ഭാര്യ അനിതയാണ് മരിച്ചത്.അനിതയുടെ കാമുകനെയും കാമുകിയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പുതിയ കാമുകിയുടെ നിര്‍ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രദേശവാസികളാണ് പഴക്കം ചെന്ന മൃതദേഹം പുഴയില്‍ കണ്ടത്. അഞ്ജാത മൃതദേഹമെന്ന നിലയില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് കൊലപാതകമെന്ന് തിരിച്ചറിഞ്ഞത്‌.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker