Sports

ടോക്കിയോ ഒളിമ്പിക്‌സിൽ മെഡൽ നേടുന്നവർക്ക് വൻ പരിതോഷികം പ്രഖ്യാപിച്ച് യുപി സർക്കാർ

ലക്നൗ: ടോക്കിയോ ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന സംസ്ഥാനത്ത് നിന്നുള്ള താരങ്ങള്‍ക്ക് വന്‍ പാരിതോഷികം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. വ്യക്തിഗത ഇനങ്ങളില്‍ സ്വര്‍ണം നേടുന്ന കളിക്കാര്‍ക്ക് ആറ് കോടി രൂപ പാരിതോഷികമായി നല്‍കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. ടീം ഇനങ്ങളില്‍ സ്വര്‍ണം നേടിയാല്‍ സംസ്ഥാനത്ത് നിന്നുള്ള ടീം അംഗത്തിന് മൂന്ന് കോടി രൂപ പാരിതോഷികമായി നല്‍കും.

ഇതിന് പുറമെ ടീം ഇനത്തിലും വ്യക്തിഗത ഇനത്തിലും ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന സംസ്ഥാനത്ത് നിന്നുള്ള കായിക താരങ്ങള്‍ക്ക് 10 ലക്ഷം രൂപയും ധനസഹായമായി നല്‍കും. വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് രണ്ട് കോടി രൂപയും ധനസഹായമായി നല്‍കും. വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് രണ്ട് കോടി രൂപയും വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് ഒരു കോടി രൂപയുമാണ് യുപി സര്‍ക്കാര്‍ പാരിതോഷികമായി നല്‍കുക.

ഷൂട്ടിംഗ് താരങ്ങളായ സൗരഭ് ചൗധരി, മിറാജ് ഖാന്‍, ജാവലിന്‍ ത്രോ താരം ശിവ്പാല്‍ സിംഗ്, അനു റാണി എന്നിവരടക്കം 10 പേരാണ് യുപിയില്‍ നിന്ന് ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിരിക്കുന്നത്. ഇതില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ബേക്കര്‍ക്കൊപ്പവും ചൗധരി മല്‍സരിക്കുന്നുണ്ട്.

126 കായിക താരങ്ങളടങ്ങുന്ന ഇന്ത്യന്‍ സംഘമാണ് ഇത്തവണ ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുക്കുന്നത്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ഒളിമ്പിക്സ് ഈ വര്‍ഷത്തേക്ക് മാറ്റുകയായിരുന്നു. ഈ മാസം 23 മുതല്‍ ആഗസ്റ്റ് 8 വരെയാണ് ഒളിമ്പിക്സ്. കോവിഡ് ഭീതിയെ തുടര്‍ന്ന് കാണികള്‍ക്ക് പ്രവേശനമില്ലാതെയാണ് ഇത്തവണ മല്‍സരങ്ങള്‍ നടക്കുക.

 

 

 

 

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker