Big BreakingKerala

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ നല്‍കിയ ഇളവുകള്‍ പര്യാപ്തമല്ല,വ്യാഴാഴ്ച മുതല്‍ എല്ലാ കടകളും തുറക്കും; വ്യാപാരികള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ നല്‍കിയ ഇളവുകള്‍ പര്യാപ്തമല്ലെന്ന് വ്യാപാരികള്‍. കടകള്‍ എല്ലാ ദിവസവും തുറക്കാന്‍ അനുമതി നല്‍കണംമെന്നും കൂടാതെ കടകളുടെ പ്രവൃത്തി സമയം ദീര്‍ഘിപ്പിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.

വ്യാഴാഴ്ച മുതല്‍ എല്ലാ കടകളും തുറന്നു പ്രവര്‍ത്തിക്കാനാണ് തങ്ങളുടെ തീരുമാനമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി അറിയിച്ചു. പെരുന്നാള്‍ സീസണാണ് വരുന്നത്. ഇതുവരെയുള്ള എല്ലാ ആഘോഷങ്ങളുടെയും കച്ചവടം നഷ്ടപ്പെട്ട് കടക്കെണിയിലായ തങ്ങള്‍ക്ക് ഈ പെരുന്നാള്‍ സീസണ്‍ ഒരു കച്ചിത്തുരുമ്പാണ്. ഇതുകൂടി നഷ്ടപ്പെട്ടാല്‍ കനത്ത ആഘാതമാണ് ഉണ്ടാക്കുക എന്നും വ്യാപാരികള്‍ പറഞ്ഞു.

ഇന്ന് രാവിലെയാണ് സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. ഡി കാറ്റഗറി ഒഴികെയുള്ള മറ്റുള്ള എ, ബി, സി കാറ്റഗറികളില്‍ രാത്രി 8 മണി വരെയാണ് കടകള്‍ തുറക്കാന്‍ അനുമതി. ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമായിരിക്കും കടകള്‍ തുറക്കാന്‍ അനുമതി നല്‍കുക. എന്നാല്‍ ഡി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ 7 മണി വരെയായിരിക്കും പ്രവര്‍ത്തിക്കുക.

 

 

 

 

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker