Big Breaking

കേരളത്തിലെ കൊവിഡ് സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തും

കേരളത്തിലെ കൊവിഡ് സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തും. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നുണ്ട്. കേരളമടക്കം ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായിട്ടാണ് പ്രധാനമന്ത്രി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തുന്നത്. അതേസമയം പ്രതിരോധ നടപടികളില്‍ വീഴ്ച പറ്റിയാല്‍ കൊവിഡ് മൂന്നാം തരംഗത്തെ തടയാനാവില്ലെന്ന് പ്രധാനമന്ത്രി ഇന്ന് മുന്നറിയിപ്പ് നല്‍കി.

അലസത കാരണം വലിയ വിപത്തിനെ ക്ഷണിച്ചുവരുത്തരുതെന്നും മോദി മുന്നറിയിപ്പ് നല്‍കി. ചില സംസ്ഥാനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് താഴാത്തതില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി ആശങ്കയറിയിച്ചു.

വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ തടിച്ചുകൂടുന്ന ആള്‍ക്കൂട്ടങ്ങളില്‍ ആശങ്കയറിയിച്ചാണ് മൂന്നാംതരംഗത്തെ കുറിച്ചുള്ള മുന്നറിയിപ്പ് പ്രധാനമന്ത്രി നല്‍കിയത്. മാസ്‌കോ, സാമൂഹിക അകലം പാലിക്കലോ ഇവിടങ്ങളില്‍ കാണാനില്ല. കൊവിഡില്‍ വിനോദ സഞ്ചാരമേഖലക്ക് സാമ്പത്തിക തിരിച്ചടിയുണ്ടായി എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ആഘോഷിക്കേണ്ട സമയമല്ല ഇതെന്നും മോദി മുന്നറിയിപ്പ് നല്‍കി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker