Big BreakingKerala

പാറശാല ആട് വളര്‍ത്തല്‍ കേന്ദ്രം മാതൃകാ സ്ഥാപനമാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി

തിരുവനന്തപുരം പാറശാല പരശുവയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആടു വളര്‍ത്തല്‍ കേന്ദ്രത്തെ മാതൃകാ സ്ഥാപനമാക്കി മാറ്റുമെന്നു മന്ത്രി ജെ. ചിഞ്ചുറാണി. ഗ്രാമീണ മേഖലയില്‍ ആടു വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാനും ആട്ടിന്‍ പാല്‍ ഉപയോഗം വര്‍ധിപ്പിക്കുന്നതിനുമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പാറശാല ആടുവളര്‍ത്തല്‍ കേന്ദ്രം സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ആടുവളര്‍ത്തല്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനവും വിപുലീകരണ സാധ്യതകളും ചര്‍ച്ച ചെയ്യാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.മലബാറി ആടുകളെയാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. കര്‍ഷകര്‍ക്ക് ആട്ടിന്‍കുട്ടികളെ ഇവിടെനിന്നു സബ്സിഡി നിരക്കില്‍ വിതരണം ചെയ്യും. ബൂക്ക് ചെയ്യുന്നതിന്റെ മുന്‍ഗണനാക്രമത്തിലാണു വിതരണം. 5,000 ആട്ടിന്‍കുട്ടികളുടെ ബുക്കിങ് ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്.

ബുക്ക് ചെയ്ത കര്‍ഷകര്‍ക്ക് സമയബന്ധിതമായി ആട്ടിന്‍കുട്ടികളെ ലഭ്യമാക്കുന്നതിനും ഓണ്‍ലൈന്‍ ബുക്കിങിനുമുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker