KeralaNEWS

പരിശുദ്ധ കാതോലിക്കാ ബാവയെ കബറടക്കി

കോട്ടയം: പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ കബറടക്കം ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനമായ ദേവലോകം അരമനയില്‍ നടന്നു. ഉച്ചകഴിഞ്ഞു മൂന്നോടെ കാതോലിക്കേറ്റ് അരമന ചാപ്പലിന്റെ മദ്ബഹായിലേക്കു വിടവാങ്ങല്‍ ശുശ്രൂഷയ്ക്കായി മാറ്റി. തുടര്‍ന്ന് അഞ്ചരയോടെ ബാവാമാരുടെ കബറിനോടുചേര്‍ന്നായിരുന്നു കബറടക്കം.

കബറടക്ക ശുശ്രൂഷയിലെ ആകെയുള്ള എട്ടു ഭാഗങ്ങളില്‍ നാലെണ്ണം പൂര്‍ത്തിയാക്കി
തിങ്കളാഴ്ച രാത്രി 11.45നാണ് ബാവായുടെ ഭൗതികശരീരം ദേവലോകം അരമന ചാപ്പലിലെത്തിച്ചത്. ചൊവ്വാഴ്ച രാവിലെ ആറിനു ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിലെ കുര്‍ബാനയ്ക്കു ശേഷം എട്ടിന് അരമന വളപ്പിലെ പന്തലിലേക്കു പൊതുദര്‍ശനത്തിനായിവച്ച ബാവായുടെ ഭൗതിക ശരീരത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി.

അര്‍ബുദ ബാധിതനായിരുന്ന ബാവാ, പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയില്‍ കോവിഡ് അനന്തര ചികിത്സയിലരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെ 2.35നായിരുന്നു വിയോഗം. ആശുപത്രിയിലെ പ്രാര്‍ഥനയ്ക്ക് മലങ്കര അസോസിയഷേന്‍ അധ്യക്ഷന്റെ ചുമതല നിര്‍വഹിക്കുന്ന കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് നേതൃത്വം നല്‍കി. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ കബറടക്കുന്ന നാലാമത്തെ കാതോലിക്കായാണ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker