KeralaNEWS

വാളയാര്‍ കേസ്; സിബിഐ ഇന്ന് മാതാപിതാക്കളുടെ മൊഴിയെടുക്കും

പാലക്കാട് : വാളയാറില്‍ സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സിബിഐ ഇന്ന് മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തും. പാലക്കാട്ടെ ക്യാംപ് ഓഫിസില്‍ വച്ച് ഇന്ന് രാവിലെ 11 മണിയോടെയാണ് മൊഴി എടുക്കുക. മാതാപിതാക്കള്‍ക്കൊപ്പം കേസിലെ സാക്ഷികളുടെ മൊഴിയും ഇന്ന് അന്വേഷണ സംഘം രേഖപ്പെടുത്തും.

മാതാപിതാക്കളുടെ ആവശ്യം പരിഗണിച്ചാണ് കേസ് സിബിഐ അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നേരത്തെ പ്രാഥമിക ഘട്ടത്തിലെ മൊഴികള്‍ രേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരം യൂണിറ്റിലെ പ്രത്യേക സംഘമാണ് വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹമരണം അന്വേഷിക്കുന്നത്. കൂടാതെ വാളയാറിലെ കൂടുതല്‍ ആളുകളെ ചോദ്യം ചെയ്യേണ്ട സാഹചര്യത്തില്‍ പാലക്കാട്ട് ക്യാംപ് ഓഫിസ് തുടങ്ങിയിട്ടുണ്ട്.

2017 ജനുവരി 13, മാര്‍ച്ച് 4 എന്നീ തീയതികളിലാണ് പാലക്കാട്ടെ വാളയാറിലുള്ള സഹോദരിമാരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കേസിലെ പ്രതികളായ മധു, ഷിബു, എം മധു, പ്രദീപ് എന്നിവരെ 2019ല്‍ പാലക്കാട് പോക്സോ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് പോക്സോ കോടതി വിധി റദ്ദാക്കി അന്വേഷണം പുനഃരാരംഭിച്ചത്.

 

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker