NEWSWorld

ഒരു മിനിറ്റില്‍ കോവിഡിനെ കണ്ടെത്തും; ”സോടെറിയസ് സ്‌കൗട്ട് സെന്‍സറു”മായി ഗവേഷകര്‍

ഒരു മിനിറ്റില്‍ കോവിഡിനെ കണ്ടെത്തുന്ന ബയോ സെന്‍സറുമായി ഗവേഷകര്‍. റോയല്‍ മെല്‍ബണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സര്‍വകലാശാല, ബയോകെമിക്കല്‍ സ്റ്റാര്‍ട്ട് അപ്പ് സൊട്ടേരിയസ്, MIP ഡയഗ്‌നോസ്റ്റിക്സ്, ദ ബേണറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഗവേഷണസ്ഥാപനമായ D+I, വെസ്റ്റെക് തുടങ്ങിയ സ്ഥാപനങ്ങളിലെ ഗവേഷകര്‍ എന്നിവര്‍ സംയുക്തമായാണ് ഈ ബയോ സെന്‍സര്‍ വികസിപ്പിച്ചെടുത്തത്. സോടെറിയസ് സ്‌കൗട്ട് സെന്‍സര്‍ എന്നാണ് ഈ സെന്‍സറിന് പേരിട്ടിരിക്കുന്നത്. ആര്‍എംഐടിയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത നാനോടെക്നോളജി സെന്‍സറുകള്‍ ഇതിന്റെ നിര്‍മാണത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.

സെന്‍സറിന്റെ പരിധിയില്‍ വരുന്ന കോവിഡ്–19 വൈറസിന്റെ സാന്നിധ്യം ഒരു മിനിറ്റിനകം തിരിച്ചറിയാന്‍ ഇതിനു കഴിയും. ഈ ഫലം കാര്‍ഡ് റീഡറില്‍ സ്വൈപ്പ് ചെയ്തയാളുടെ മൊബൈലിലേക്കോ ബന്ധപ്പെട്ട അധികാരികള്‍ക്കോ കൈമാറും. വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയാല്‍ കോവിഡ്–19 പരിശോധന നടത്തുകയും സ്വയം ഐസോലേഷനില്‍ പോകണമെന്നും നിര്‍ദേശിക്കും. മറ്റൊരു പ്രധാന കാര്യം ഈ ബയോസെന്‍സറില്‍ പറ്റിപ്പിടിച്ച വൈറസിനെ ഇത് രാസവസ്തുക്കള്‍ ഉപയോഗിച്ച് നിര്‍വീര്യമാക്കുകയും ചെയ്യുമെന്നതാണ്.

എല്ലാ സോടെറിയസ് സ്കൗട്ട് സെൻസറുകളിലും വിവിധ കോവിഡ്–19 വകഭേദങ്ങളെ ഉള്‍ക്കൊള്ളിക്കാന്‍ വേണ്ട പരിഷ്‌ക്കാരങ്ങള്‍ വരുത്താനാവും. ഒരു സെന്‍സറിന് എട്ട് കോവിഡ്–19 വകഭേദങ്ങളെ തിരിച്ചറിയാന്‍ സാധിക്കും. ഈ സൗകര്യം ഉപയോഗിച്ച് പുതിയ വൈറസ് വകഭേദങ്ങളുണ്ടായാല്‍ അവയെ കൂട്ടിച്ചേര്‍ക്കാനും സാധിക്കുമെന്ന് സൊട്ടേരിയസ് സഹ സ്ഥാപകനായ ഡോ. അലാസ്‌ഡെയര്‍ വുഡ് വിവരിക്കുന്നു. വലുപ്പം കുറവാണെന്നതുകൊണ്ടുതന്നെ ഈ ബയോ സെന്‍സര്‍ കൊണ്ടുനടക്കാനും പെരുമാറാനും എളുപ്പമാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker