LIFEMovie

‘സതീശന്റെ മോൻ’ സിനിമയുടെ ടൈറ്റിൽ റിലീസ് ചെയ്തു 

പ്രണയത്തിനും കോമഡിക്കും  പ്രാധാന്യം നൽകി നവാഗതനായ രാഹുൽ ഗോപാൽ  രചനയും സംവിധാനവും  നിർവഹിക്കുന്ന സതീശന്റെ മോൻ എന്ന ചിത്രത്തിന്റെ  ടൈറ്റിൽ റിലീസ് ചെയ്തു. പ്രശസ്‌ത സിനിമാ താരങ്ങളുടെയും സംവിധായകരുടെയും നിർമാതാക്കളുടെയും സാങ്കേതിക പ്രവർത്തകരുടെയും ഫേസ്‌ബുക് പേജുകളിലൂടെയായിരുന്നു റിലീസ്.

മാർച്ച് 21 പിക്‌ചേഴ്‌സിന്റെ ബാനറിൽ നിർമിക്കുന്ന സിനിമയിൽ ജോമോൻ ജോഷി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. മലയാളത്തിലെ പ്രമുഖ താരങ്ങളോടൊപ്പം ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.  മലപ്പുറം,  പാലക്കാട്  എന്നിവിടങ്ങളിലായി ഓഗസ്റ്റിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
അഞ്ചു വർഷക്കാലമായി മലയാള സിനിമയിൽ സംവിധാന സഹായിയായും സഹസംവിധായകനായും പ്രവർത്തിച്ചുവന്ന  രാഹുൽ ഗോപാൽ നിരവധി ഹ്രസ്വചിത്രങ്ങളുടെയും  മ്യൂസിക് ആൽബങ്ങളിലൂടെയും  ശ്രദ്ധേയനാണ്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ : കിഷോർദേവ്, അരുൺ നന്ദനം, റീത്ത  വിഷ്ണു. ഛായാഗ്രഹണം  ഇസ്മയിൽ കൊടിഞ്ഞി. സംഗീതസംവിധാനം,  പശ്ചാത്തലസംഗീതം: നിസാം ബഷീർ. എഡിറ്റിംഗ്:സനു സിദ്ധീഖ്.  പ്രൊഡക്ഷൻ കൺട്രോളർ :ഷറഫ് കറുപ്പാടന. അസോസിയേറ്റ് ഡയറക്ടർമാർ :ലിബിൻ ബാലൻ., ഉമൽസ്. പ്രോജക്ട്  ഡിസൈനർ : രാഹുൽ ഗോപാൽ. കലാസംവിധാനം: സാബു എം.രാമൻ. മേക്കപ്പ് :അജിത്ത് കൃഷ്ണൻ സ്റ്റണ്ട്: തങ്കരാജ്.  പ്രൊഡക്ഷൻ മാനേജർ :വിഷ്ണു ഡി. കെ. സ്റ്റിൽസ് : അജിൻശ്രീ. അസിസ്റ്റന്റ് ഡയറക്ടേഴ്സ്: അൻഷാദ്, സുരഭിസുരേഷ്. പിആർഒ :റഹിം പനവൂർ. സ്റ്റുഡിയോ:ആർദ്ര ഫിലിം സ്റ്റുഡിയോ.  ഡിസൈൻസ് :7പി എം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker