KeralaNEWS

ഗ്രേസ് മാർക്ക് ഒഴിവാക്കിയ നടപടിയില്‍ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: എസ്എസ്എൽ സി, പ്ളസ് 2 പരീക്ഷകൾക്ക് ഗ്രേസ് മാർക്ക് ഒഴിവാക്കിയതിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. കെഎസ്‍യു നൽകിയ ഹരജിയിലാണ് സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയത്. ഗ്രേസ് മാർക്ക് ഒഴിവാക്കിയ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാണ് കെഎസ്‍യു ഹരജിയിൽ ആവശ്യപ്പെട്ടത്. അതേസമയം ഈ മാസം 22ന് ഹൈക്കോടതി വീണ്ടും ഹരജി പരിഗണിക്കും.

എസ്എസ്എൽസി, പ്ളസ് 2 ഗ്രേസ് മാർക്ക് ഒഴിവാക്കിയ സർക്കാർ നടപടിക്കെതിരെ നേരത്തെ പ്രതിഷേധം ശക്‌തമായിരുന്നു. നിരവധി കായികതാരങ്ങളും പരിശീലകരും ഗ്രേസ് മാർക്ക് സംബന്ധിച്ച സർക്കാർ തീരുമാനം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker