LIFEMovie

 ‘തേൾ’ ചിത്രീകരണം പൂർത്തിയായി

ഷാഫി എസ്‌. എസ്‌. ഹുസൈൻ  രചനയും  സംവിധാനവും  നിർവഹിക്കുന്ന ചിത്രമാണ് തേൾ. തൻവീർ ക്രിയേഷൻസിന്റെ  ബാനറിൽ  ജാസിം  സൈനുലാബ്ദീൻ   ചിത്രം  നിർമിക്കുന്നു . പ്രണയ  പശ്ചാത്തലത്തിലുള്ള ഫാമിലി  സസ്പെൻസ്  ത്രില്ലർ  സിനിമയാണിത്. ബിസിനസുകാരൻ  ധീരജ് വൈൽഡ്  ലൈഫ്  ഫോട്ടോഗ്രാഫറായ നിരഞ്ജനയെ വിവാഹം  ചെയ്യുന്നതോടെയുണ്ടാകുന്ന സംഭവവികാസങ്ങളാണ്  ചിത്രത്തിന്റെ  പ്രമേയം.

 

പത്മകുമാർ, ജയകൃഷ്ണൻ, ഷഫീഖ്,  രമേശ്‌ എന്നിവരാണ്  എക്സിക്യൂട്ടീവ്  പ്രൊഡ്യൂസർമാർ. നന്ദു ആനന്ദ്,    ഡയാന ഹമീദ്  , കോട്ടയം  രമേശ്‌, പാഷാണം ഷാജി, സാജൻ പള്ളുരുത്തി, കോബ്ര സുരേഷ്,  റിയാസ്  നർമകല,  ജോമോൻ ജോഷി , ശരവണശക്തി,
അംബാനി, സജി വൈഗ, ശ്രീജിത്ത്. ബി,  iജയകൃഷ്ണൻ,  രമേശ് , റോയ്  പാല, എബിൻ, അപ്പിഹിപ്പി, ഐശ്വര്യ, ആര്യനന്ദ , സ്മൃതി, മീനാക്ഷി, കീർത്തന, ശ്രുതിക സുരേഷ്,  സന്ധ്യ, നിഷ, സാറ സീ.റ്റി,  ബേബി തൻഹ ഫാത്തിമ,

ബേബി വിപഞ്ചിക ശ്രീജിത്ത്, ബേബി ഗൗരികൃഷ്ണ തുടങ്ങിയവരാണ് പ്രധാന  താരങ്ങൾ . ധീരജ്  എന്ന നായക കഥാപാത്രത്തെ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നന്ദു ആനന്ദും നിരഞ്ജന എന്ന  നായിക കഥാപാത്രത്തെ  ഡയാന ഹമീദും  അവതരിപ്പിക്കുന്നു. ഛായാഗ്രഹണം: വിജീഷ് കപ്പാറ.ഗാനരചന :സുനിൽ കൃഷ്ണഗാഥ, ചന്ദനം  രവി. .സംഗീതം: അഭി,  അനീഷ്.

 

ആലാപനം : ജാസി ഗിഫ്റ്റ്, ഗായത്രി വിനോദ്, വിഭ ബാലചന്ദ്രൻ, മനു തമ്പി. പശ്ചാത്തല സംഗീതം : ജെ.കെ. കീസ്. മേക്കപ്പ് :സ്വാമിനാഥൻ. കോസ്റ്റ്യൂംസ് :വാഹിദ്. കലാസംവിധാനം :അടൂർ  മണിക്കുട്ടൻ. എഡിറ്റിംഗ് :ബിബിൻ വിശ്വൽ ഡോൺസ്. ചീഫ് അസോസിയേറ്റ്  ഡയറക്ടർ : ഷാക്കിർ  വർക്കല.  അസോസിയേറ്റ് ഡയറക്ടർ :ജോമോൻ കോട്ടയം. എഫക്ട്സ് :രാജ് മാർത്താണ്ഡം, ഷൈൻ ഡി. ജോൺ.

ആക്ഷൻ :ജിറോഷ്. പ്രൊഡക്ഷൻ കൺട്രോളർ:അരുൺ സിത്താര,.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് :അജയഘോഷ് പരവൂർ. പി ആർ ഒ : റഹിം  പനവൂർ.  തിരുവനന്തപുരം, വാഗമൺ, അടൂർ  എന്നിവിടങ്ങളിലായി  സിനിമയുടെ ചിത്രീകരണം പൂർത്തിയായി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker