IndiaNEWS

ക്ഷേത്ര പരിസരത്ത് ബീഫ് വില്‍പന പാടില്ലെന്ന് അസം സര്‍ക്കാര്‍; പ്രതിഷേധവുമായി കോണ്‍ഗ്രസ്

പുതിയ കന്നുകാലി സംരക്ഷണ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് അസം സര്‍ക്കാര്‍. ഹിന്ദു, ജൈന, സിഖ് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിനും വില്‍ക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തുന്നതാണ് പുതിയ കന്നുകാലി സംരക്ഷണ ബില്‍.

ക്ഷേത്രത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള ബീഫ് വില്‍പനയും കശാപ്പും നിരോധിക്കും. ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ അസമിലെ ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് കന്നുകാലികളെ രേഖകളില്ലാതെ കൊണ്ടുപോകുന്നതും നിയമവിരുദ്ധമാകും.

അതേസമയം, ബില്ലിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധമുയര്‍ത്തി. അഞ്ച് കിലോമീറ്റര്‍ പരിധിയെന്ന നിയമം പ്രാവര്‍ത്തികമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദെബാബ്രത പറഞ്ഞു. ആര്‍ക്ക് വേണമെങ്കിലും എവിടെയും ക്ഷേത്രം പണികഴിപ്പിക്കാം. ഈ സാഹചര്യത്തില്‍ അതിന് ചുറ്റുമുള്ള കന്നുകാലി വില്‍പന കേന്ദ്രങ്ങള്‍ പൊളിച്ച് മാറ്റേണ്ടി വരുന്നത് പ്രായോഗികമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker