KeralaNEWS

ഒന്നരവർഷത്തിന് ശേഷം ഇടമലക്കുടിയില്‍ രണ്ടുപേര്‍ക്ക് കോവിഡ് -19

സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇരുപ്പുകല്ല് ഊരിലെ 40കാരിക്കും, ഇടലിപ്പാറ ഊരിലെ 24കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഒന്നരവര്‍ഷമായി ഇടമലക്കുടിയില്‍ ഒരാള്‍ക്കുപോലും കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല. ഈ പഞ്ചായത്തില്‍ 26 കുടികളാണുള്ളത്. മുതുവ സമുദായത്തില്‍പ്പെട്ട ഇവര്‍ പാരമ്പര്യമായി ലഭിച്ച ആചാരങ്ങള്‍ അനുസരിച്ചാണ് ജീവിക്കുന്നത്.

കോവിഡ് 19ന്റെ ആരംഭഘട്ടം മുതല്‍ രണ്ടാംതരംഗത്തിന്റെ വ്യാപനം രാജ്യത്തുടനീളമുണ്ടായ സാഹചര്യത്തിലും ഇടമലക്കുടിയില്‍ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. അതേസമയം, ഡീന്‍ കുര്യാക്കോസും വ്‌ളോഗര്‍ സുജിത്ത് ഭക്തനും അനുമതിയില്ലാതെ ഇടമലക്കുടി സന്ദര്‍ശിച്ചത് വിവാദമായിരുന്നു

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker