Pravasi

ഇന്ത്യ-യുഎഇ വിമാന സർവീസുകൾ ജൂലൈ 21 വരെ ഉണ്ടാകില്ല

അബുദാബി : കോവിഡ് വ്യാപനത്തെ തുടർന്ന് വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് യുഎഇയിലേക്ക് ജൂലൈ 21ആം തീയതി വരെ വിമാന സർവീസുകൾ ഉണ്ടാകില്ലെന്ന് വ്യക്‌തമാക്കി എമിറേറ്റ്സ്. ഇന്ത്യ, ബംഗ്ളാദേശ്, പാകിസ്‌ഥാൻ,ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഈ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്കൊപ്പം, കഴിഞ്ഞ 14 ദിവസത്തിനിടെ ഈ രാജ്യങ്ങൾ സന്ദർശിച്ചവർക്കും വിലക്ക് ഉണ്ടാകുമെന്ന് അധികൃതർ വ്യക്‌തമാക്കി.

എമിറേറ്റ്സ് എയർലൈന്റെ വെബ്‌സൈറ്റിലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. നേരത്തെ ജൂലൈ 15ആം തീയതി വരെ വിമാന സർവീസുകൾ ഉണ്ടാകില്ലെന്നാണ് എമിറേറ്റ്സ് വ്യക്‌തമാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ ഈ തീരുമാനത്തിലാണ് അധികൃതർ മാറ്റം വരുത്തിയിരിക്കുന്നത്. കൂടാതെ ഇന്ത്യയിൽ നിന്നും ജൂലൈ 21 വരെ സർവീസുകൾ ഉണ്ടാകില്ലെന്ന് എയർ ഇന്ത്യയും, ഇത്തിഹാദ് എയർവേയ്‌സും നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker