Big Breaking

സ്വര്‍ണക്കടത്ത് കേസ്‌; പ്രതികളുടെ ജാമ്യം സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി

ന്യൂഡല്‍ഹി: തിരുവനന്തപുരം നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യം സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. 12 പ്രതികളുടെ ജാമ്യം സ്റ്റേ ചെയ്യണമെന്ന എന്‍.ഐ.എയുടെ ആവശ്യമാണ് കോടതി തള്ളിയത്. അതേസമയം, കേസില്‍ യു.എ.പി.എ നിലനില്‍ക്കുമോ എന്ന് പരിശോധിക്കാനും കോടതി നിര്‍ദേശിച്ചു.

കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കേരള ഹൈകോടതിയുടെ തീരുമാനം തെറ്റാണെന്നും ജാമ്യം റദ്ദാക്കണമെന്നും വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. കേസ് മറ്റൊരു ദിവസം പരിഗണിക്കാനായി മാറ്റിവെക്കുകയും ചെയ്തു.

നേരത്തെ, സ്വര്‍ണക്കടത്ത് യു.എ.പി.എയുടെ പരിധിയില്‍ വരില്ല എന്ന് ചൂണ്ടിക്കാട്ടി ഹൈകോടതിയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നത്. ഇതിനെതിരെയാണ് എന്‍.ഐ.എ സുപ്രീംകോടതിയെ സമീപിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker