Big BreakingNEWSWorld

കൊച്ചി മെട്രോ വികസനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി കേന്ദ്രമന്ത്രിയെ കണ്ടു, ആവശ്യം പരിഗണിക്കും; ഹര്‍ദീപ് സിങ് പുരി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര നഗര വികസന മന്ത്രിക്ക് മുന്നില്‍ കൊച്ചി മെട്രോയുടെ അടുത്ത ഘട്ട വികസനം അടക്കം നിരവധി ആവശ്യങ്ങളാണ് മുഖ്യമന്ത്രി ഹര്‍ദീപ് സിങ് പുരിയുമായി ചര്‍ച്ച ചെയ്തത്. ഈ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിയെ കേരളത്തിലേക്ക് ക്ഷണിച്ചാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച അവസാനിപ്പിച്ചത്.

ഇന്ന് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. വൈകീട്ട് നാല് മണിക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി വൈകീട്ട് മൂന്ന് മണിക്ക് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായും മുഖ്യമന്ത്രി സംസാരിക്കും. കേരളത്തിലെ അതിവേഗ റെയില്‍ പദ്ധതിയടക്കമുള്ള വികസന കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ കൂടുതല്‍ പിന്തുണ തേടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്ലെത്തിയിരിക്കുന്നത്.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker