Social MediaTRENDING

തെരുവ് നായയുടെ സല്യൂട്ട് ചിത്രം; പൊലീസിന്റെ അടിക്കുറിപ്പ് മത്സരം വൈറലായി

ആലുവ പറവൂര്‍ റോഡില്‍ യു.സി കോളേജിന് സമീപത്ത് നിന്നും ആലുവ സ്റ്റേഷനിലെ പൊലീസുകാരന്‍ വി.ജി. ദീപേഷ് പകര്‍ത്തിയ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ജീപ്പിലിരിക്കുന്ന പൊലീസ് ഡ്രൈവര്‍ക്ക് നടുറോഡില്‍ നിന്നും തെരുവ് നായ സല്യൂട്ട് നല്‍കുന്ന ചിത്രമാണത്. ഈ ചിത്രം കേരളപൊലീസിന്റെ ഔദ്യാഗിക ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അടിക്കുറുപ്പ് മത്സരമായാണ് പോസ്റ്റ് ചെയതത്. ചിത്രം പോസ്റ്റ് ചെയ്ത് 15 മണിക്കൂറിനകം 64000 പേര്‍ ലൈക്ക് അടിക്കുകയും 28,000 പേര്‍ അടിക്കുറിപ്പെഴുതി മത്സരത്തില്‍ പങ്കെടുക്കുകയും ചെയ്തു. 1800 പേരാണ് ചിത്രം ഷെയര്‍ ചെയ്യ്തിരിക്കുന്നത്.

റോഡിന് നടുവില്‍ തെരുവ് നായയെ കണ്ട് പൊലീസ് ജീപ്പ് നിര്‍ത്തിയപ്പോഴാണ് നായ രണ്ട് കാലില്‍ നിന്ന് പൊലീസ് ഡ്രൈവറെ സല്യൂട്ട് ചെയ്തത്. ഈ സമയം ജീപ്പിലുണ്ടായിരുന്ന ദീപേഷ് പുറത്തിറങ്ങി കൗതുകത്തിന് മൊബൈല്‍ ഫോണില്‍ ചിത്രം പകര്‍ത്തി.

ചിത്രം പൊലീസിന്റെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തപ്പോള്‍ കൂടുതല്‍ സഹപ്രവര്‍ത്തകര്‍ അറിഞ്ഞു. ഇതോടെ ഇന്നലെ വൈകുന്നേരം സംസ്ഥാന പൊലീസിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ ‘ഈ ചിത്രത്തിന് രസകരമായ അടിക്കുറിപ്പ് തയ്യാറാക്കൂ, സമ്മാനം നേടൂ’ എന്ന തലക്കെട്ടില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

 

 

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker