KeralaNEWS

എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ഓഗസ്റ്റ് 5ന്

തിരുവനന്തപുരം: എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ മാറ്റിവെച്ചു. ഓഗസ്റ്റ് 5 ആണ് പുതുക്കിയ തീയതി. ജെഇഇ പരീക്ഷ 24ന് നടക്കുന്നതിനാലാണ് ഇവ മാറ്റിവച്ചത്. ഉന്നത വിദ്യാഭ്യാസ മന്ത്രിയും പ്രവേശന പരീക്ഷാ കമ്മീഷണറും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജൂലൈ 21നാണ് നേരത്തെ പരീക്ഷ നിശ്ചയിച്ചിരുന്നത്.
ജെഇഇ മെയിൻ പരീക്ഷയുടെ മൂന്നാം സെഷൻ ഈ മാസം 20 മുതൽ 25 വരെ നടത്താൻ നാഷനൽ ടെസ്റ്റിങ് ഏജൻസി തീരുമാനിച്ചിരുന്നു. ജെഇഇ മെയിൻ പരീക്ഷയുടെ നാലാം സെഷൻ ജൂലൈ 27 മുതൽ ഓഗസ്റ്റ് രണ്ടുവരെയും നടക്കും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker