KeralaNEWS

ജൂലൈ 14 വരെ മത്സ്യബന്ധനത്തിന് പോകരുത്

ആലപ്പുഴ: ജൂലൈ 14 വരെ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിനു പോകാൻ പാടില്ലെന്ന് ജില്ല കളക്ടർ അറിയിച്ചു. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി.മീ. വരെ വേഗതയിലും ചില അവസരങ്ങളിൽ 65 കി.മീ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രത നിർദേശം

ജൂലൈ 11, 12 തീയതികളിൽ കന്യാകുമാരി, ഗൾഫ് ഓഫ് മാന്നാർ, തമിഴ്‌നാട് തീരം എന്നീ പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

ജൂലൈ 13 വരെ തെക്ക് ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

ജൂലൈ 12 വരെ മാലിദ്വീപ് പ്രദേശത്ത് മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

ജൂലൈ 13 വരെ മധ്യ ബംഗാൾ ഉൾക്കടൽ, ആന്ധ്ര തീരം എന്നീ സമുദ്ര ഭാഗങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

ജൂലൈ 13 വരെ: ആൻഡമാൻ കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

ജൂലൈ 14 വരെ തെക്ക് പടിഞ്ഞാറ്, മധ്യ പടിഞ്ഞാറ് അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 65 കി.മീ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker