NEWS

ഇഞ്ചി ചേർത്ത് അഞ്ച് വിഭവങ്ങൾ

ഇഞ്ചിക്കറി

ഇഞ്ചി – ഒരിഞ്ചു വലുപ്പമുള്ള ആറു കഷണം
അരിപ്പൊടി – ഒരു ചെറിയ സ്പൂൺ
നല്ലെണ്ണ – അരക്കപ്പ്
പച്ചമുളക് അരിഞ്ഞത് – രണ്ട്
മല്ലി – രണ്ടു ചെറിയ സ്പൂൺ
വറ്റൽമുളക് – എട്ട്
ഉലുവ – കാൽ ചെറിയ സ്പൂൺ
വാളൻപുളി – ഒരു നാരങ്ങാവലുപ്പത്തിൽ ഒരു കപ്പ് വെള്ളത്തിൽ കുതിർത്തത്

ശർക്കര ചുരണ്ടിയത് – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
കടുക് – ഒരു നുള്ള്
വറ്റൽമുളക് – രണ്ട്
കറിവേപ്പില – രണ്ടു തണ്ട്

തയ്യാറാക്കുന്ന വിധം

ഇഞ്ചി ചതച്ച് നീരു പിഴിഞ്ഞ് മാറ്റിയശേഷം ബാക്കിയുള്ള ചണ്ടിയിൽ അരിപ്പൊടി ചേർത്തിളക്കി അരക്കപ്പ് നല്ലെണ്ണയിൽ പച്ചമുളകും ചേർത്ത്‌ വറുത്ത്‌ തരുതരുപ്പായി പൊടിച്ചു മാറ്റിവയ്ക്കുക. ചെറുതീയിൽ ഒരു ചെറിയ സ്പൂൺ നല്ലെണ്ണ ചൂടാക്കി മല്ലിയും വറ്റൽമുളകും ഉലുവയും ചേർത്ത് വറുത്ത് മയത്തിൽ അരച്ചു വയ്ക്കണം. പുളി പിഴിഞ്ഞെടുത്ത വെള്ളവും ഇഞ്ചി വറുത്ത കൂട്ടും അരപ്പും ഉപ്പും ചേർത്ത് അടുപ്പിൽ വച്ചു തിളപ്പിക്കുക. ഗ്രേവി കുറുകിവരുമ്പോൾ ശർക്കര ചേർത്തു വീണ്ടും കുറച്ചു സമയം തിളപ്പിക്കണം. വാങ്ങിവച്ചശേഷം നല്ലെണ്ണയിൽ കടുകും വറ്റൽമുളകും കറിവേപ്പിലയും വറുത്ത് കറിയിൽ ചേർക്കാം.

ഇഞ്ചിത്തൈര്

ഇഞ്ചി – ആവശ്യത്തിന്
പച്ചമുളക് – നാലെണ്ണം
കല്ലുപ്പ് – ആവശ്യത്തിന്
തൈര് – ഒരു കപ്പ്
തേങ്ങ – 1 കപ്പ്

തയ്യാറാക്കുന്ന വിധം

ഇഞ്ചിയും പച്ചമുളകും (കാന്താരി) കല്ലുപ്പും തേങ്ങയും കൂടി അമ്മിയില്‍ അരച്ച് എടുക്കുക. ഇതിലേക്ക് തൈരു കൂടി യോജിപ്പിച്ചാല്‍ ഇഞ്ചിത്തൈര് റെഡി.

ഇഞ്ചി ചമ്മന്തി

ചേരുവകൾ

ഇഞ്ചി                 – ഇടത്തരം  ചെറിയുള്ളി        – 3എണ്ണം

വാളൻപുളി          – 3അല്ലി

മുളകുപൊടി        – 1 ടേബിൾസ്പൂൺ

ഉപ്പ്                     – പാകത്തിന്…

തയാറാക്കുന്ന വിധം   

മിക്സിയുടെ ജാറിൽ ചെറുതായി അരിഞ്ഞ ഇഞ്ചി, ചെറിയ ഉള്ളി, പുളി, മുളകുപൊടി പാകത്തിന് ഉപ്പും ഇടുക.  ഒരു ടീസ്പൂൺ വെള്ളവും ചേർത്ത് നല്ലപോലെ കട്ടിക്ക്‌ അരച്ചു എടുക്കുക. അമ്മിക്കല്ലിൽ അരച്ചാൽ രുചികൂടും. സ്വാദിഷ്ടമായ ഇഞ്ചി ചമ്മന്തി റെഡി ചൂട് ചോറിന്റെ കൂടെ ഒരു പിടിപിടിക്കാം.

ഇഞ്ചി അച്ചാർ

ചേരുവകൾ

ഇഞ്ചി – 250 ഗ്രാം,

വെളുത്തുള്ളി – 25 ഗ്രാം,

തേങ്ങ – 2 കഷ്ണം,

മുളകുപൊടി – 3 സ്പൂണ്‍,

കായപ്പൊടി – 1 സ്പൂണ്‍,

ഉലുവാപ്പൊടി – 1/2 സ്പൂണ്‍,

കറിവേപ്പില – 2 തണ്ട്,

കടുക് – 1/4 ടീസ്പൂണ്‍,

എണ്ണ – വറുക്കാന്‍,

വിനാഗിരി – 2 സ്പൂണ്‍,

ഉപ്പ്‌ – പാകത്തിന്

പാകം ചെയ്യുന്ന വിധം

ചൂടായ എണ്ണയില്‍ തേങ്ങ ചെറിയ കഷ്ണങ്ങളായി വറത്തു മാറ്റി വക്കുക. ബാക്കി എണ്ണയില്‍ ഇഞ്ചി ചെറിയ കഷ്ണങ്ങളായി അറിഞ്ഞത് വറത്തു എടുക്കുക.

വറുത്ത ഇഞ്ചി മിക്സിയിലിട്ട് പൊടിച്ചു എടുക്കുക. ബാക്കി എണ്ണയില്‍ വെളുത്തുള്ളി ചെറുതായി അരിഞ്ഞു വഴറ്റുക.

ഇതില്‍ മുളകുപൊടി, കായപ്പൊടി, ഉലുവാപൊടി, കറിവേപ്പില എന്നിവ ഇട്ടു മൂപ്പിക്കുക. ഇതില്‍ പൊടിച്ച ഇഞ്ചി ചെര്‍ക്കുക. വറുത്ത തേങ്ങ ചേര്‍ത്തു പാകത്തിന് ഉപ്പും ഇടുക. തണുത്ത ശേഷം വിനാഗിരി ഒഴിക്കുക.ഇഞ്ചി അച്ചാര്‍ തയ്യാര്‍.

ഇഞ്ചി പച്ചടി

ചേരുവകൾ:

  • ഇഞ്ചി – ഒരു വലിയ കക്ഷണം( ചെറുതായി കൊത്തിയരിഞ്ഞത്‌)
  • പച്ചമുളക് – 3
  • ജീരകം – ഒരു നുള്ള്
  • കുഞ്ഞുള്ളി – 5 അല്ലി
  • വെളുത്തുള്ളി – 2 അല്ലി
  • ഇഞ്ചി – ഒരു ചെറിയ കഷണം
  • തേങ്ങാ തിരുമ്മിയത്‌ – 1/4 കപ്പ്‌
  • വറ്റല്‍ മുളക് – 2
  • കടുക് – 1/4 ടീസ്പൂണ്‍
  • ഉപ്പ് – പാകത്തിന്
  • വെളിച്ചെണ്ണ – ആവശ്യത്തിന്
  • കറി വേപ്പില – ഒരു കതിര്
   

തയ്യാറാക്കുന്ന വിധം :

പച്ചമുളക് ,ഇഞ്ചി,കുഞ്ഞുള്ളി, വെളുത്തുള്ളി എന്നിവ തീരെ ചെറുതായി അരിയുക.
തേങ്ങയും ജീരകവും ഒരു കുഞ്ഞുള്ളിയും കൂടി മിക്സറില്‍ നല്ല നേര്‍മയായി അരച്ചെടുക്കുക.
ഒരു ടീസ്പൂണ്‍ കടുക് ചതച്ചു മാറ്റി വെക്കുക.
ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകും കറി വേപ്പിലയും വറ്റല്‍ മുളകും താളിച്ചു ഇഞ്ചിയും കുഞ്ഞുള്ളിയും പച്ചമുളകും വെളുത്തുള്ളിയും അരിഞ്ഞതു ഇട്ടു നന്നായി വഴറ്റുക, വഴന്നു കഴിയുമ്പോള്‍ ആവശ്യത്തിനു ഉപ്പ് ചേര്‍ക്കാം.

ഇതിലേക്ക് തേങ്ങാ അരപ്പും കടുക് ചതച്ചതും ചേര്‍ത്തു ഇളക്കുക.ഒന്നു ചൂടായതിനു ശേഷം തീ അണയ്ക്കുക. ആവശ്യത്തിനു തൈരും നന്നായി ഇളക്കി ചേര്‍ക്കുക.
ഇഞ്ചി പച്ചടി തയ്യാര്‍. ചൂടു ചോറിന്റെ കൂടെ കഴിയ്ക്കാം .

Back to top button
error: