KeralaNEWS

പാലക്കാട് ചരിഞ്ഞ കാട്ടാനക്ക് ആന്ത്രാക്‌സ് ബാധ സ്ഥിരീകരിച്ചു; പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം

പാലക്കാട് ചരിഞ്ഞ കാട്ടാനക്ക് ആന്ത്രാക്‌സ് ബാധ സ്ഥിരീകരിച്ചു. ആനക്കട്ടിയില്‍ കഴിഞ്ഞ ദിവസം ചരിഞ്ഞ ആനയ്ക്കാണ് ആന്ത്രാക്‌സ് സ്ഥിരീകരിച്ചത്.ആനയുടെ മൂക്കില്‍നിന്നും വായില്‍നിന്നും രക്തം വാര്‍ന്ന നിലയിലായിരുന്നു. തുടര്‍ന്ന് വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് ആന്ത്രാക്‌സ് ആണെന്ന് കണ്ടെത്തിയത്.

തുടര്‍ന്ന്, ചരിഞ്ഞ കാട്ടാനക്ക് സമീപം നിന്ന ആനകളെ നിരീക്ഷിക്കാന്‍ വനംവകുപ്പ് നടപടി തുടങ്ങി. കേരള വനമേഖലയിലെ ആനകളെയും നിരീക്ഷിക്കുന്നുണ്ട്. കേരളാ വനാതിര്‍ത്തികളില്‍ ജാഗ്രത സ്വീകരിക്കേണ്ടതിനെക്കുറിച്ച് മൃഗസംരക്ഷണ വകുപ്പ് ചര്‍ച്ച നടത്തുകയാണ്. വനമേഖലയോട് ചേര്‍ന്ന ജനവാസ മേഖലകളിലെ വളര്‍ത്തുമൃഗങ്ങള്‍ക്ക് കുത്തിവെപ്പ് നല്‍കാന്‍ മൃഗസംരക്ഷണ വകുപ്പ് നടപടി തുടങ്ങി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker