LIFEMovie

അപ്പുവിന് ജന്മദിനസമ്മാനം; ”ഹൃദയ”ത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

പ്രണവ് മോഹന്‍ലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് താരം നായകനാകുന്ന ഹൃദയത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. മകന് ജന്മദിനാശംസയും ഒപ്പം സിനിമയുടെ അണിയറപ്രവര്‍ത്തകള്‍ക്ക് എല്ലാ ഭാവുകങ്ങളും നേര്‍ന്ന് അച്ഛന്‍ മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം പ്രണവ് നായകനാകുന്ന മൂന്നാമത്തെ ചിത്രമാണ്. 15 പാട്ടുകളാണ് ചിത്രത്തിലുള്ളത്. ഹിഷാം അബ്ദുള്‍ വഹാബ് ആണ് ‘ഹൃദയ’ത്തിന്റെ സംഗീത സംവിധായകന്‍.

നേരത്തെ ചിത്രത്തിലെ നായികമാരായ കല്യാണി പ്രിയദര്‍ശന്റെയും ദര്‍ശന രാജേന്ദ്രന്റെയും പോസ്റ്ററുകള്‍ പുറത്ത് വിട്ടിരുന്നു. അജു വര്‍ഗ്ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റര്‍ടൈയ്‌മെന്റിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker