KeralaNEWS

നിമിഷ ഫാത്തിമയെ തിരിയെത്തിക്കണം എന്ന ഹര്‍ജി പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി

മകൾക്കും കൊച്ചുമകൾക്കും ഐ.എസ് പ്രവർത്തനങ്ങളുമായി ഇപ്പോൾ ബന്ധമില്ല. അതിനാൽ ഇരുവരെയും തിരികെ എത്തിക്കാൻ സർക്കാരിന് നിർദ്ദേശം നൽകണം

കൊച്ചി: അഫ്ഗാൻ ജയിലിൽ കഴിയുന്ന നിമിഷ ഫാത്തിമയെ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹേബിയസ് കോർപ്പസ് ആയി പരിഗണിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി. സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് ഹർജി പരിഗണിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.

നിമിഷയുടെ അമ്മ ബിന്ദുവാണ് അഫ്ഗാൻ ജയിലിൽ കഴിയുന്ന മകളെയും കൊച്ചുമകളെയും തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. മകൾക്കും കൊച്ചുമകൾക്കും ഐ.എസ് പ്രവർത്തനങ്ങളുമായി ഇപ്പോൾ ബന്ധമില്ല. അതിനാൽ ഇരുവരെയും തിരികെ എത്തിക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്.

പരാതിക്കാരിക്ക് വേണമെങ്കിൽ സിംഗിൾ ബെഞ്ചിനെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതേ തുടർന്ന് നിമിഷയുടെ അമ്മ ബിന്ദു ഹേബിയസ് കോർപ്പസ് പിൻവലിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker