KeralaNEWS

ഓണക്കിറ്റില്‍ മിഠായിപ്പൊതിക്ക് പകരം ക്രീം ബിസ്ക്കറ്റ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓണക്കിറ്റില്‍ മിഠായിപ്പൊതിക്ക് പകരം ക്രീം ബിസ്‌കറ്റെന്ന് റിപ്പോര്‍ട്ട്. ഒരു മാസത്തിലേറെ നീളുന്ന കിറ്റ് വിതരണത്തില്‍ ചോക്ലേറ്റ് ബുദ്ധിമുട്ടുണ്ടാക്കുമെന്ന കരുതലിലാണ് മിഠായിപ്പൊതി ഒഴിവാക്കി ബിസ്‌ക്കറ്റ് നല്‍കുന്നത്.

മില്‍മയുടെ പായസക്കിറ്റോ പായസം ഉണ്ടാക്കാനുള്ള കുത്തരിയുടെയോ സേമിയയുടെയോ ഒരു പാക്കറ്റോ ഉള്‍പ്പെടുത്തും. ഏലക്കയും അണ്ടിപ്പരിപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, 17ഓളം സാധനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള 444.50 രൂപയുടെ ഓണക്കിറ്റ് നല്‍കാനാണ് ഇത്തവണ തീരുമാനം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker