CrimeNEWS

ഓൺലൈൻ ഗെയിമിംഗ് കുട്ടിക്കളിയല്ല എ ഡി ജി പി മനോജ്‌ എബ്രഹാം

 

കുട്ടികളുടെ ഗെയിം പാനലിനു പുറകിൽ വ്യക്തമായ പ്ലാനിങ്ങുമായി കാത്തിരിക്കുന്ന ഒരു ഓൺലൈൻ കുറ്റവാളിയുണ്ടാകാം. ഒരു സുഹൃത്തായി, സഹകളിക്കാരനായി, ട്രെയിനർ ആയി ഗെയിം ഫീൽഡുകളിൽ നിറയുന്ന ഇത്തരക്കാർ, പതിയെ കുട്ടികളിൽ നിന്നും വ്യക്തി,സ്വകാര്യ വിവരങ്ങൾ മനസിലാക്കി അവർക്കെതിരെയുള്ള ചതിക്കുഴികൾ ഒരുക്കുന്നു. ഗെയിമുകളുടെ പല ലെവലുകളും വിജയിച്ചു കയറാൻ കുട്ടികളെ സഹായിക്കുന്നതിലൂടെ ഇവർ കുട്ടികളുടെ വിശ്വാസം നേടി അവരെ ഗെയിമുകളിലൂടെ നിയന്ത്രിക്കാൻ തുടങ്ങും. പലപ്പോഴും കുട്ടികളിൽ എതിരാളികളോട് തീക്ഷണമായ വൈരാഗ്യ ബുദ്ധി സൃഷ്ടിക്കാൻ ഗെയിമുകളിലൂടെ ഇവർ ശ്രമിക്കുകയും ഗെയിമുകളിൽ പരാജയപ്പെടുന്ന കുട്ടികളെ വ്യക്തിപരമായി ശകാരിക്കുകയും സമൂഹ മാധ്യമങ്ങളിലൂടെ പരസ്യമായി കളിയാക്കുകയും ചെയ്യുന്നു. ഇത്തരം പ്രവർത്തികൾ കുട്ടികളുടെ ജീവന് വരെ ആപത്തുണ്ടാക്കാം. ഗെയിം ലെവലുകൾ പിന്നിടാനായി കുട്ടികളുടെ സ്വകാര്യ ചിത്രങ്ങൾ ഉൾപ്പടെയുള്ളവ ആവശ്യപ്പെട്ടു ലൈംഗികമായി ചൂഷണം നടത്തുന്നതാണ് ഇത്തരക്കാരുടെ മറ്റൊരു തന്ത്രം. വലയിൽ വീഴുന്ന കുട്ടികളെ ഭാവിയിൽ പലതരത്തിലുള്ള ചൂഷണങ്ങൾക്കും ഇവർ വിധേയമാക്കാറുണ്ട്. സമൂഹ മാധ്യമ അക്കൗണ്ടുകളുടെ പാസ്സ്‌വേർഡുകൾ/ രക്ഷകർത്താക്കളുടെ ബാങ്ക് അക്കൗണ്ട് ഡീറ്റൈൽസുകൾ തുടങ്ങിയവയും ഇത്തരക്കാർ കുട്ടികളിൽ നിന്നും മനസിലാക്കി കുറ്റകൃത്യങ്ങൾക്കായി ഉപയോഗപ്പെടുത്താറുണ്ട്. ശ്രദ്ധിക്കുക, നാം നിസാരമായി കാണുന്ന ഓൺലൈൻ ഗെയിമുകൾക്കു നമ്മുടെ കുട്ടികളുടെ ജീവന്റെയും ജീവിതത്തിന്റെയും വിലയുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker