KeralaNEWS

കടലേറ്റ മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: തിങ്കളാഴ്ച മുതല് ജൂലൈ 16 വരെ കേരള–ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള് കടലില്‍ പോകരുതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍് ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

ഇന്ന് മുതല് ജൂലൈ 14 വരെ മണിക്കൂറില് 45 മുതല് 55 കി.മീ വരെ വേഗതയിലും ചില അവസരങ്ങളില് 65 കി.മീ വേഗതയിലും 15, 16 തീയതികളില് 40 മുതല് 50 കി.മീ. വരെ വേഗതയിലും ചില അവസരങ്ങളില് 60 കി.മീ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണു മുന്നിറിയിപ്പ്.ഇന്ന് തെക്കന് ബംഗാള് ഉള്ക്കടലില് മണിക്കൂറില് 40 മുതല് 50 കി.മീ വരെ വേഗതയില്വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പില് പറയുന്നു. മധ്യ കിഴക്കന് അറബിക്കടലില് 40 മുതല് 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളില് 65 കി.മീ വേഗതയിലും കാറ്റടിക്കാന് സാധ്യതയുണ്ട്.

ഇന്നും നാളെയും മധ്യ പടിഞ്ഞാറന് ബംഗാള്‍ ഉള്‍ക്കടലിലും അതിനോടു ചേര്ന്നുള്ള ആന്ധ്രാ തീരങ്ങളിലും മണിക്കൂറില് 40 മുതല് 50 കി.മീ വരെ വേഗതയില് വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ട്.

ഇന്ന് മുതല് ജൂലൈ 16 വരെ തെക്കു പടിഞ്ഞാറന്-മധ്യ പടിഞ്ഞാറന് അറബിക്കടലില് മണിക്കൂറില് 45 മുതല് 55 കി.മീ വരെ വരെ വേഗതയിലും ചില അവസരങ്ങളില് 65 കി.മീ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതു മുന്നിര്ത്തി ഈ ദിവസങ്ങളില് ഈ പ്രദേശങ്ങളില് മത്സ്യബന്ധനത്തിനു പോകരുതെന്നും കളക്ടര് അറിയിച്ചു.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker