KeralaNEWS

പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം; പ്രായപൂര്‍ത്തിയാകാത്ത രണ്ട് പ്രതികള്‍ പോലീസ് പിടിയില്‍

കോഴിക്കോട്: പത്തുവയസ്സുകാരിയെ കൂട്ടുകാര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ പോലീസ് പിടിയില്‍. കോഴിക്കോട് വെള്ളയിലാണ് പത്തു വയസ്സുകാരിയെ കൂട്ടുകാര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. തീരപ്രദേശത്തെ ഒരു കോളനിയില്‍ മൂന്നു മാസം മുന്‍പാണ് സംഭവം നടന്നത്.

രക്ഷിതാക്കളില്ലാത്ത സമയം നോക്കി വീട്ടിലെത്തിച്ച ശേഷം കൂട്ടുകാര്‍ പീഡിപ്പിക്കുകയായിരുന്നു. കുട്ടി വിവരം പറഞ്ഞെങ്കിലും രക്ഷിതാക്കള്‍ കാര്യമാക്കിയില്ല.

മൂന്നു ദിവസം മുന്‍പ് വീട്ടുകാര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ വിഷയം വീണ്ടും ഉയര്‍ന്നതോടെയാണ് നാട്ടുകാര്‍ വിവരമറിയുന്നതും പോലീസില്‍ വിവരമറിയിക്കുന്നതും. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പീഡനം നടന്നതായി വ്യക്തമാവുകയും വീട്ടുകാരില്‍ നിന്നും പരാതി എഴുതി വാങ്ങി അന്വേഷണം തുടങ്ങുകയുമായിരുന്നു. 11, 12 വയസ്സുകാരാണ് പിടിയിലായ പ്രതികള്‍.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker