CrimeNEWS

അടിവസ്ത്രങ്ങള്‍ മോഷ്ടിച്ചതിന് അയല്‍ക്കാരായ ദമ്പതിമാര്‍ മുറിയില്‍ പൂട്ടിയിട്ടു; 17-കാരന്‍ ജീവനൊടുക്കി

ഭോപ്പാല്‍: അടിവസ്ത്രങ്ങള്‍ മോഷ്ടിച്ചതിന് അയല്‍ക്കാരായ ദമ്പതിമാര്‍ 17-കാരനെ മുറിയില്‍ പൂട്ടിയിട്ടു.17-കാരന്‍ജീവനൊടുക്കി. മധ്യപ്രദേശിലെ ഭോപ്പാല്‍ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടക്കുന്നത്.

അടിവസ്ത്രങ്ങള്‍ മോഷ്ടിച്ചതിനാണ് 17 വയസ്സുകാരനെ അയല്‍ക്കാരായ ദമ്പതിമാര്‍ മുറിയില്‍ പൂട്ടിയിട്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി മുറി തുറന്നപ്പോഴാണ് 17-കാരനെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച രാത്രിയാണ് ഭോപ്പാലിലെ ബന്ധുവിന്റെ വീട്ടിലെത്തിയ 17-കാരന്‍ അയല്‍ക്കാരനായ രവിയുടെ വീട്ടില്‍നിന്ന് അടിവസ്ത്രങ്ങള്‍ മോഷ്ടിച്ചത്. രവിയും ഭാര്യയും ഇത് കണ്ടതോടെ 17-കാരന്‍ ബന്ധുവിന്റെ വീട്ടിലേക്ക് ഓടിക്കയറുകയും മുറിയിലേക്ക് പോവുകയും ചെയ്തു. പിന്തുടര്‍ന്നെത്തിയ രവിയും ഭാര്യയും 17-കാരന്‍ കയറിയ മുറി പുറത്തുനിന്ന് പൂട്ടിയിട്ടു. തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസിനെയും കുട്ടിയുടെ ബന്ധുവിനെയും വിവരമറിയിച്ചു. എന്നാല്‍ പോലീസെത്തി മുറി തുറന്നപ്പോഴേക്കും 17-കാരന്‍ തൂങ്ങിമരിച്ചിരുന്നു.

സംഭവത്തില്‍ 17-കാരന്റെ ബന്ധുക്കളുടെ പരാതിയില്‍ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന രവി, ഇയാളുടെ ഭാര്യ എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തു. ആത്മഹത്യാപ്രേരണാക്കുറ്റത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker