Big BreakingKerala

ദുഃഖങ്ങളെല്ലാം മറച്ചുപിടിച്ചു പുഞ്ചിരിക്കാൻ ശ്രമിക്കുന്ന ആളാണ് താൻ; വിവാദ പോസ്റ്റിന് മറുപടിയുമായി ഷാഹിദ കമാല്‍

ഇടുക്കി: വിവാദ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ വിശദീകരണവുമായി വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍. ദുഃഖങ്ങളെല്ലാം മറച്ചുപിടിച്ചു പുഞ്ചിരിക്കാന്‍ ശ്രമിക്കുന്ന ആളാണ് താനെന്നും അതുകൊണ്ടാണ് അങ്ങനെ ഒരു ഫോട്ടോ ഇട്ടതെന്നുമാണ് ഷാഹിദ കമാല്‍ പറയുന്നത്. ഇന്നാണെങ്കില്‍ അങ്ങനെ ഒരു ഫോട്ടോ ഇടില്ലെന്നും സുഹൃത്തുക്കളില്‍ ചിലര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ പോസ്റ്റ് പിന്‍വലിച്ചെന്നും ഷാഹിദ കമാല്‍ പറഞ്ഞു.

വണ്ടിപെരിയാറില്‍ പീഡനത്തിനരയായി കൊലചെയ്യപ്പെട്ട ആറുവയസുകാരിയുടെ വീട് വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ സന്ദര്‍ശിച്ചു. കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് സന്ദര്‍ശന ശേഷം വനിതാ കമ്മീഷനംഗം മാദ്ധ്യമങ്ങളോട് പറഞ്ഞു. കേസിലെ തുടര്‍നടപടികള്‍ കമ്മീഷന്‍ നിരീക്ഷിക്കുമെന്നും ഷാഹിദ കമാല്‍ അറിയിച്ചു.

പോലീസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നാണ് കുട്ടിയുടെ രക്ഷിതാക്കള്‍ കമ്മീഷനംഗത്തോട് പറഞ്ഞത്. മുഖ്യമന്ത്രിയും ഇന്നലെ കുടുംബവുമായി സംസാരിച്ചിരുന്നു. നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും കുടുംബാംഗങ്ങള്‍ പറഞ്ഞു

വണ്ടിപ്പെരിയാറിലേക്ക് എന്ന തലക്കെട്ടോടുകൂടി ചിരിക്കുന്ന ഫോട്ടോയുള്ള പോസ്റ്റിട്ടത് ഇന്നലെയാണ് . ഇതാണ് വിവാദമായത്. വിനോദയാത്രയ്ക്കല്ല കമ്മീഷനംഗം പോകുന്നതെന്നാണ് സമൂഹമാദ്ധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നത്. കുട്ടിയുടെ വീട്ടില്‍ സന്ദര്‍ശനത്തിന് ഇന്നാണ് എത്തിയത്. ഷാഹിദയുടെ പോസ്റ്റിനെതിരെ ബിജെപി കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.തുടര്‍ന്നാണ് പോസ്റ്റ് പിന്‍വലിച്ചത്.

 

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker