CrimeNEWS

വണ്ടിപ്പെരിയാറിലെ കൊലപാതകം; തെളിവെടുപ്പിനിടെ പ്രതി അര്‍ജുന് നേരെ കൈയ്യേറ്റ ശ്രമം, കരണത്തടിച്ചു

വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അര്‍ജുനെ പെണ്‍കുട്ടിയുടെ വീട്ടില്‍ തെളിവെടുപ്പ് നടത്താന്‍ കൊണ്ടുവരുന്നതിനിടെ നാട്ടുകാരുടെ പ്രതിഷേധം. അര്‍ജുനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും നാട്ടുകാരിലൊരാള്‍ കരണത്തടിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ഇടപെട്ട് അര്‍ജുനെ വീട്ടിനുളളിലേക്ക് കൊണ്ടുപോയി.

രണ്ടാംതവണയാണ് പ്രതിയുമായി പോലീസ് പെണ്‍കുട്ടിയുടെ വീട്ടില്‍ തെളിവെടുപ്പ് നടത്തുന്നത്. നേരത്തെ തെളിവെടുപ്പിനിടെ നാട്ടുകാര്‍ അക്രമാസക്തരായതിനെ തുടര്‍ന്ന് ഇത്തവണയും കനത്ത പോലീസ് കാവലിലാണ് പ്രതിയെ എത്തിച്ചത്. എന്നാല്‍ നിയന്ത്രണം നഷ്ടമായ നാട്ടുകാര്‍ പ്രതിയെ കൈയേറ്റം ചെയ്യുകയായിരുന്നു.

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ഡമ്മി ഉപയോഗിച്ചുള്ള തെളിവെടുപ്പാണ് ഞായറാഴ്ച നടത്തിയത്. പീഡനശ്രമത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ വീട്ടിലെ പഴക്കുല തൂക്കുന്ന കയറില്‍ ഷാള്‍ ഉപയോഗിച്ച് കെട്ടിത്തൂക്കി കൊന്നെന്നും ശേഷം വീടിന്റെ ജനല്‍ വഴി രക്ഷപ്പെടുകയായിരുന്നുവെന്നും അര്‍ജുന്‍ പറഞ്ഞു. അതേസമയം, സംഭവത്തില്‍ പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. ജൂലായ് 13 വരെയാണ് തൊടുപുഴ പോക്സോ കോടതി പ്രതിയെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker