Big BreakingIndiaNEWS

രാമക്ഷേത്രത്തിനായി ജീവൻ വെടിഞ്ഞ കർസേവകരുടെ പേരുകൾ റോഡുകൾക്ക് നൽകുമെന്ന് യു‌പി സർക്കാർ

സംസ്ഥാനത്തെ റോഡുകൾക്ക് രാമക്ഷേത്രവുമായി ബന്ധപ്പെട്ട് മരണപ്പെട്ട കർസേവകരുടെ പേര് നൽകുമെന്ന് ഉത്തർപ്രദേശ് സർക്കാർ. ഇത്തരം റോഡുകളെ ബലിദാനി രാം ഭക്ത്‌മാർഗ് എന്നായിരിക്കും വിളിക്കുക. റോഡിന്റെ പേരിനൊപ്പം മരണപ്പെട്ട കർസേവകന്റെ ചിത്രവും ആലേഖനം ചെയ്യും. ഈ റോഡുകൾ കർസേവകന്റെ വീട്ടിലോട്ട് നയിക്കുന്ന തരത്തിലാവും.
അയോധ്യയിൽ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനത്തിനായി എത്തിയപ്പോളാണ് യുപി ഉപമുഖ്യമന്ത്രിയാണ്ഇക്കാര്യം വ്യക്തമാക്കി‌യത്.
1990ൽ നിരവധി കർസേവകരാണ് രാമന്റെ ദർശനത്തിനായെത്തിയത്. എന്നാൽ എസ്‌പി ഭരണഗൂഡം ഇവരെ വെടിവെച്ച് വീഴ്‌ത്തുകയായിരുന്നുവെന്നും ഈ കർസേവകരുടെ പേരിൽ റോഡുകൾ നിർമിക്കുമെന്നും ഉപമുഖ്യമന്ത്രി കേശവ് മൗര്യ പറഞ്ഞു. ശത്രുക്കളോട് യുദ്ധം ചെയ്‌‌ത് മരിച്ച സൈനികരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും പേരിൽ സംസ്ഥാനത്ത് ജയ്‌ഹിന്ദ് വീർ പാതകൾ നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker