KeralaNEWS

2000 ലിറ്റര്‍ സ്പിരിറ്റ് കടത്തിയ സംഭവം; മൂന്ന് ജീവനക്കാര്‍ക്കെതിരെ നടപടി

തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലെ സ്പിരിറ്റ് കടത്തുമായി ബന്ധപ്പെട്ട് മൂന്ന് ജീവനക്കാര്‍ക്കെതിരെ നടപടി. ജനറല്‍ മാനേജര്‍ അടക്കം മൂന്ന് ജീവനക്കാരെയാണ് സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. ജനറല്‍ മാനേജര്‍ അലക്‌സ് പി എബ്രഹാം, പേഴ്‌സണല്‍ മാനേജര്‍ ഷാഹിം, പ്രൊഡഷന്‍ മാനേജര്‍ മേഘാ മുരളി എന്നിവര്‍ക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്.

കെഎസ്ബിസി എംഡി യോഗേഷ് ഗുപ്തയാണ് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സില്‍ നിര്‍ത്തിവെച്ച മദ്യ ഉത്പാദനം തിങ്കളാഴ്ച പുനരാരംഭിക്കാനാണ് തീരുമാനം.

കേരള സംസ്ഥാന ബീവറേജസ് കോര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ജവാന്‍ റം ആണ് ഉത്പാദിപ്പിക്കുന്നത്. പത്ത് സ്ഥിരം ജീവനക്കാരും 28 താത്കാലിക ജീവനക്കാരും 117 കരാര്‍ ജീവനക്കാരുമാണ് സഥാപനത്തിലുള്ളത്.

 

 

 

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker