Pravasi

കോവിഡ് വ്യാപനം; യുഎഇ ഉൾപ്പെടെ 4 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വീണ്ടും സൗദിയിലേക്ക് വിലക്ക്

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ യുഎഇ ഉള്‍പ്പെടെ 4 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വീണ്ടും വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ. യുഎഇയെ കൂടാതെ എത്യോപ്യ, വിയറ്റ്‌നാം, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ഈ മാസം നാലു മുതല്‍ നിരോധനം നിലവില്‍വരും.

ഇവിടങ്ങളിലേക്ക് സൗദി പൗരന്മാര്‍ യാത്ര ചെയ്യുന്നതും തടഞ്ഞു. ഈ രാജ്യങ്ങളില്‍ 14 ദിവസത്തിനുള്ളില്‍ പ്രവേശിച്ചവര്‍ക്കും പ്രവേശനം അനുവദിക്കുകയില്ല. മൂന്നു രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളും ഞായറാഴ്ച മുതല്‍ റദ്ദ്‌ചെയ്യും. ജൂലൈ നാലിനു ശേഷം എത്തുന്ന സൗദി പൗരന്മാര്‍ നിര്‍ബന്ധമായും ക്വാറന്റീന്‍ ഇരിക്കുകയും വേണമെന്നാണ് ഉത്തരവില്‍ പറയുന്നത്.

കോവിഡ് മൂലം യാത്രനിരോധനം പ്രഖ്യാപിച്ചിരുന്ന സൗദി മേയ് 17നാണ് ചില രാജ്യങ്ങള്‍ ഒഴികെയുള്ളവര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker