IndiaNEWS

കുവൈറ്റില്‍ വീട്ടില്‍ കഞ്ചാവ് തൈകള്‍ വളര്‍ത്തി രണ്ട് പേര്‍ പിടിയില്‍

കുവൈറ്റില്‍ വീട്ടില്‍ കഞ്ചാവ് തൈകള്‍ വളര്‍ത്തിയതിന് രണ്ട് പേര്‍ പിടിയിലായി. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ഡ്രഗ് കണ്‍ട്രോള്‍ പ്രതിനിധീകരിക്കുന്ന ക്രിമിനല്‍ സുരക്ഷാ ഡിപ്പാര്‍ട്ടമെന്റാണ് വഫ്രയിലെ സ്വദേശിയുടെ വീട്ടിലെ കഞ്ചാവു കൃഷി പിടികൂടിയത്.

വീട്ടില്‍ പ്രത്യേകമായി സജ്ജീകരിച്ച റൂമിലാണ് 27 കഞ്ചാവ് തൈകള്‍ വളര്‍ത്തിയിരുന്നത്. ഇത് കൂടാതെ പ്രതികളില്‍ നിന്നും ഒരു കിലോഗ്രാം കഞ്ചാവ്, വിവിധതരം മയക്ക് മരുന്ന് ഗുളികകള്‍ എന്നിവയും കണ്ടെടുത്തു. തുടര്‍നടപടികള്‍ക്കായി ഇവരെ ഉന്നത വൃത്തങ്ങള്‍ക്ക് കൈമാറി.

കുവൈറ്റില്‍ മറ്റൊരു സംഭവത്തില്‍ ഒരു കിലോ ഹെറോയിന്‍ കൈവശം വച്ച ഏഷ്യന്‍ നിവാസിയെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിലെ റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ വകുപ്പ് അറിയിച്ചു. ഇയാള്‍ക്കെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളെയും ഉന്നത വൃത്തങ്ങള്‍ക്ക് കൈമാറിയതായും, അധികൃതര്‍ വ്യക്തമാക്കി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker