NEWSWorld

നികുതിവെട്ടിപ്പ്​; ​ഡോണള്‍ഡ്​ ട്രംപിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അറസ്റ്റില്‍

വാഷിങ്ടണ്‍: മുന്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അറസ്റ്റില്‍. ഓഫീസര്‍ അലന്‍ വെയീസ്‌ബെര്‍ഗാണ് അറസ്റ്റിലായത്. ട്രംപിന്റെ കമ്പനിയിലെ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.വ്യാഴാഴ്ച രാത്രിയാണ് മാന്‍ഹട്ടന്‍ കോടതി കുറ്റം ചുമത്തിയത്.

ട്രംപിന്റെ കമ്പനികളില്‍ ഏകദേശം 15 വര്‍ഷത്തോളം നികുതിവെട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രണ്ട് തരത്തിലുള്ള അക്കൗണ്ട് ബുക്കുകളാണ് കൈകാര്യം ചെയ്തിരുന്നത്. കമ്പനിയുടെ ആഭ്യന്തര ഉപയോഗത്തിനുവേണ്ടിയുളള ബുക്കില്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന അപ്പാര്‍ട്ട്‌മെന്റ്, കാര്‍, ഫര്‍ണീച്ചര്‍, ട്യൂഷന്‍ പേയ്‌മെന്റ്, ഗിഫ്റ്റുകള്‍ എന്നിവക്കായി മുടക്കിയ മുഴുവന്‍ പണത്തിന്റെ വിവരങ്ങളാണ് ഉണ്ടാവുക.

എന്നാല്‍, രണ്ടാമത്തെ ബുക്കില്‍ ഇതുസംബന്ധിച്ച വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഈ ബുക്കാണ് നികുതി വകുപ്പിന് കൈമാറിയതെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 90,0000 ഡോളറിന്റെ നികുതി നഷ്ടം ഇതുമൂലം ഉണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker