KeralaNEWS

ബൈക്കിന്റെ സ്റ്റാൻഡ് എടുക്കാൻ മറന്നു;തലയടിച്ചു വീണ യുവാവ് മരിച്ചു

കോട്ടയം: വാഴൂർ ചാമംപതാലിൽ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു.ബൈക്കിന്റെ സ്റ്റാൻഡ് എടുക്കാൻ മറന്നത് മൂലം സ്റ്റാൻഡ് റോഡിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്.ചാമംപതാലിൽ മൊബൈൽ ഷോപ്പ് നടത്തി വന്നിരുന്ന കരോട്ട് മുറിയിൽ നാസർ സൈനുദ്ദീൻ (31) ആണ്‌ മരിച്ചത്.
മുസ്ലിം യൂത്ത് ലീഗ് വാഴൂർ സെക്രട്ടറിയായിരുന്നു.മൃതദേഹം  കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Back to top button
error: