Big BreakingCrime

പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം, പ്രമുഖ വ്യവസായിയ്ക്ക് കുട്ടിയെ നല്‍കിയത് ബന്ധുകള്‍; രണ്ട് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍ ധര്‍മ്മടത്ത് പതിനഞ്ചുകാരിയെ ബന്ധുക്കള്‍ വ്യവസായിയ്ക്ക് നല്‍കിയതായി പരാതി. കേസില്‍ പെണ്‍കുട്ടിയുടെ മാതൃസഹോദരീ ഭര്‍ത്താവും, വ്യവസായിയായ  ഷറഫുദ്ദീനെയും പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.തനിക്ക് പല്ല് വേദനയാണെന്നും, ഡോക്ടറുടെയടുത്ത് പോകാന്‍ കൂട്ടിന് വരണമെന്നും പറഞ്ഞ് ഇളയമ്മ പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. ഇവരുടെ ഭര്‍ത്താവും കൂടെയുണ്ടായിരുന്നു.തുടര്‍ന്ന് ഷറഫുദ്ദീന്റെ തലശ്ശേരിയിലെ വീടിന് മുന്നിലെത്തിച്ചു. പെണ്‍കുട്ടിയെ കണ്ട് ഇഷ്ടമായ വ്യവസായി ദമ്ബതികള്‍ക്ക് വീടും പണവും വാഗ്ദ്ധാനം ചെയ്യുകയും, പത്ത് ദിവസത്തേക്ക് വിട്ടുതരണമെന്ന് പറയുകയും ചെയ്തു.
വ്യവസായിയുടെ വാഗ്ദ്ധാനത്തില്‍ മയങ്ങിയ ദമ്ബതികള്‍ പെണ്‍കുട്ടിയെ ഇയാള്‍ക്ക് നല്‍കി. ഷറഫുദ്ദീന്‍ കുട്ടിയെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു. രക്ഷപ്പെട്ട് വീട്ടിലേക്ക് പോയ പെണ്‍കുട്ടി ആരോടും ഈ വിവരം പറഞ്ഞിരുന്നില്ല.

പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റം വന്നത് ശ്രദ്ധയില്‍പ്പെട്ട ബന്ധു കൗണ്‍സിലിംഗിന് കൊണ്ടുപോയപ്പോഴാണ് സംഭവത്തെക്കുറിച്ച് പുറംലോകമറിയുന്നത്. ഇളയച്ഛനും തന്നെ പലതവണ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പതിനഞ്ചുകാരി വെളിപ്പെടുത്തി. പ്രതികള്‍ക്കെതിരെ ലൈംഗിക പീഡന ശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. ഇളയമ്മ ഒളിവിലാണ്.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker