KeralaNEWS

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ 11 പേർ പിടിയില്‍

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനലിൽ ഷാര്‍ജയില്‍ നിന്നെത്തിയ താജു തോമസ്‌ എന്നയാളെ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാളെ കൂടി പോലീസ് പിടികൂടി. കോഴിക്കോട് കുന്നമംഗലം മാലാകഴിയിൽ വീട്ടിൽ മുഹമ്മദ് സിദ്ദിഖ് (31) നെയാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്.

ഇതോടെ ഈ കേസില്‍ പിടിയിലാകുന്നവരുടെ എണ്ണം പതിനൊന്നായി. സ്വർണ്ണക്കടത്തായിരുന്നു സംഭവത്തിന്‍റെ പിന്നിലെന്നാണ് അന്വേഷണത്തിൽ നിന്നും പോലിസിന് ലഭിക്കുന്ന വിവരം. തട്ടിക്കൊണ്ടുപോയ സംഘത്തിന് ലഭിച്ച തെറ്റായ വിവരത്തെ തുടര്‍ന്ന്‍ ആളുമാറിയാണ് താജു തോമസിനെ പിടികൂടിയാതെന്നാണ് അന്വേഷണത്തിൽ നിന്നും വെളിവാകുന്നത്. ഷാർജയിൽ നിന്നും ഇങ്ങനെ ഒരാൾ വരുന്നുണ്ടെന്ന് ഇയാൾക്കാണ് വിവരം ലഭിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker