KeralaNEWS

മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി; ഒടുവില്‍ തൂങ്ങിമരിച്ചു

ആലപ്പുഴ: മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് മരിച്ചു. മാവേലിക്കര കൊറ്റാര്‍ക്കാവ് സ്വദേശി ശ്യാം ആണ് ടവറില്‍ തൂങ്ങിമരിച്ചത്. കുടുംബ പ്രശ്നം കാരണമാണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.

വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ മാവേലിക്കരയിലായിരുന്നു സംഭവം. നഗരസഭാ ഓഫീസിന് എതിര്‍വശത്തുള്ള ബിഎസ്എന്‍എല്‍ ടവറിന് മുകളില്‍ കയറിയാണ് ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. പോലീസ്, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെത്തി അനുനയശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്നാണ് ഇയാള്‍ ടവറില്‍ തൂങ്ങിമരിച്ചത്. മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker