World

”യുക്രെയ്ന്‍ സൈന്യം പോരാട്ടം നിര്‍ത്തിയാലേ പിന്‍മാറു” കലിയടങ്ങാതെ പുട്ടിന്‍

വാര്ത്തകളറിയാന്ന്യൂസ്ദെന്വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകൂ Whatsapp Group

മോസ്‌കോ/കീവ്: യുക്രെയ്‌നിലെ സൈനികനടപടി തുടരുമെന്നും യുക്രെയ്ന്‍ പോരാട്ടം നിര്‍ത്തിയാലേ പിന്‍മാറുവെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍. യുക്രെയ്‌നിലെ തുറമുഖ നഗരമായ ഒഡേസ തകര്‍ക്കാന്‍ റഷ്യന്‍ സൈന്യം ശ്രമിക്കുന്നതായി പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി ആരോപിച്ചു. മരിയുപോളില്‍ ജനങ്ങളെ ഒഴിപ്പിക്കാനായി വീണ്ടും താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.

വീസ, മാസ്റ്റര്‍ കാര്‍ഡുകള്‍ റഷ്യന്‍ ബാങ്കുകളുടെ സേവനം പരിമിതപ്പെടുത്തി. ശനിയാഴ്ച പ്രഖ്യാപിച്ച വെടിനിര്‍ത്തലും ഒഴിപ്പിക്കല്‍ ശ്രമവും പരാജയപ്പെട്ടതിനു പിന്നാലെയാണ് ഞായറാഴ്ച വീണ്ടും മരിയുപോളില്‍ റഷ്യ താല്‍ക്കാലിക വെടിനിര്‍ത്തലിന് തയാറായത്. ജനങ്ങളെ ഒഴിപ്പിക്കായി നിശ്ചിത പാതയും തയാറാക്കി. മരിയുപോളിലെ മൂന്ന് സ്ഥലങ്ങളില്‍ നിന്നായി ബസുകളില്‍ ജനങ്ങളെ ഒഴിപ്പിക്കാനാണ് തീരുമാനം. റെഡ്‌ക്രോസാണ് ഇതിന് നേതൃത്വം നല്‍കുന്നത്. അതിനിടെ കരിങ്കടലിന് സമീപമുള്ള തുറമുഖ നഗരമായ ഒഡേസ തകര്‍ക്കാന്‍ റഷ്യന്‍ സൈന്യം ശ്രമിക്കുകയാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി അറിയിച്ചു.

യുദ്ധനിയമങ്ങളുടെ ലംഘനമാണ് റഷ്യയുടേതെന്നും സെലന്‍സ്‌കി ആരോപിച്ചു. ഒഡേസയ്ക്കും മരിയുപോളിനും ഇടിയിലുള്ള ഖേഴ്‌സന്‍ നിലവില്‍ റഷ്യന്‍ നിയന്ത്രണത്തിലാണ്. തീരമേഖലയുടെ നിയന്ത്രണം ഏറ്റെടുക്കാനാണ് റഷ്യന്‍ സൈന്യത്തിന്റെ നീക്കം. തലസ്ഥാനമായ കീവിന് സമീപമുള്ള ഇര്‍പിനിലും ഗോസ്റ്റോമെലിലും ജനവാസ കേന്ദ്രങ്ങളിലടക്കം റഷ്യ ആക്രമണം ശക്തമാക്കി. ഉടന്‍ റഷ്യ വിടണമെന്ന് പൗരന്‍മാര്‍ക്ക് യുഎസും കാനഡയും മുന്നറിയിപ്പ് നല്‍കി. വീസ, മാസ്റ്റര്‍ കാര്‍ഡുകള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് ഇടപാടുകളെ ബാധിക്കും. റഷ്യയില്‍ വിതരണംചെയ്ത കാര്‍ഡുകള്‍ രാജ്യത്തിന് പുറത്ത് ഉപയോഗിക്കാന്‍ കഴിയില്ല. മറ്റു രാജ്യങ്ങളിലെ കാര്‍ഡുകള്‍ റഷ്യയിലും പ്രവര്‍ത്തനരഹിതമായിരിക്കും.

ന്യൂസ്ദെന്‍  വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകാന്ഇവിടെ ക്ലിക്ക് ചെയ്യു
WHATSAPP

Back to top button
error: