KeralaNEWS

ഗാര്‍ഹിക പീഡനം;പരാതിപ്പെട്ട സ്ത്രീയോടു മോശമായി പെരുമാറിയിട്ടില്ല: ജോസഫൈന്‍

ഗാര്‍ഹിക പീഡനത്തെക്കുറിച്ചു പരാതിപ്പെട്ട സ്ത്രീയോടു മോശമായി പെരുമാറിയിട്ടില്ലെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. പൊലീസില്‍ പരാതിപ്പെടേണ്ട കേസാണിതെന്നത് ഉന്നയിക്കാനാണ് ശ്രമിച്ചതെന്ന് ജോസഫൈന്‍ വ്യക്തമാക്കി.

എല്ലായിടത്തും വനിതാ കമ്മിഷനു പെട്ടെന്ന് ഓടിയെത്താനാവില്ല. അതുകൊണ്ടാണ് പൊലീസില്‍ പരാതിപ്പെടാന്‍ പറയുന്നതെന്നും അവര്‍ പറഞ്ഞു. ദിനംപ്രതി നിരവധി പരാതികള്‍ കേള്‍ക്കുന്നതാണ്. അതിനാല്‍ പലവിധ മാനസിക സമ്മര്‍ദ്ദങ്ങളിലൂടെയാണ് ഞങ്ങളും പോകുന്നത്. എല്ലാ സ്ത്രീകളും ഒരുപോലെയല്ല പരാതി പറയാന്‍ വിളിക്കുന്നത്. പലപ്പോഴും ഉച്ചത്തില്‍ സംസാരിക്കേണ്ടി വരാറുണ്ട്. തികഞ്ഞ ആത്മാര്‍ഥതയോടെയാണ് പൊലീസില്‍ പരാതിപ്പെടാന്‍ ആവശ്യപ്പെട്ടതെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.

സ്ത്രീധന, ഗാര്‍ഹിക പീഡന പരാതികള്‍ക്കെതിരായ സ്വകാര്യ ചാനലില്‍ നടന്ന ലൈവ്​ ഷോയില്‍ പരാതി പറഞ്ഞ യുവതിയോടുള്ള ജോസഫൈന്‍റെ പ്രതികരണമാണ്​ വിവാദമായത്​. ‘2014ല്‍ ആണ്​ കല്യാണം കഴിഞ്ഞത്​. ഭര്‍ത്താവ്​ വിദേശത്ത്​​ പോയ ശേഷം അമ്മായിയമ്മ ശാരീരികമായി മര്‍ദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യാറുണ്ട്​. ഭര്‍ത്താവില്‍ നിന്നും സമാനമായ പീഡനമേറ്റതായും യുവതി വനിതാകമീഷന് ​േഫാണിലൂടെ​ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

ഇത്​ കേട്ട ഉടന്‍ നിങ്ങള്‍ എന്ത്​ കൊണ്ട്​ ​െ​പാലീസില്‍ പരാതി നല്‍കിയില്ലെന്നാണ്​​ ജോസഫൈന്‍ ചോദിച്ചത്​. ഞാന്‍ ആരെയും അറിയിച്ചില്ലെന്ന്​ യുവതി മറുപടി നല്‍കുന്നുണ്ട്​. ​എന്നാല്‍ പിന്നെ അനുഭവിച്ചോ എന്നാണ്​ യുവതിക്ക്​​ ജോസഫൈന്‍ നല്‍കിയ മറുപടി. പിന്നീട് ഈ പരാമര്‍ശം വിവാദമാവുകയായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker