KeralaNEWS

ഐ എസ് എല്ലില്‍ തങ്ങളുടെ അവസാന ലീഗ് മത്സരം ആഘോഷമാക്കി, സമനിലയിലാക്കി ബ്‌ളാസ്റ്റേഴ്സ് (4-4)

തിലക് മൈതാന്‍: ഐ എസ് എല്ലില്‍ തങ്ങളുടെ അവസാന ലീഗ് മത്സരം ആഘോഷമാക്കി ബ്‌ളാസ്റ്റേഴ്സ്.ഐ എസ് എലില്‍ ഫലം അപ്രസക്തമായൊരു മത്സരത്തില്‍ ഇന്ന് പിറന്നത് എട്ട് ഗോളുകൾ !!
ആവേശകരം, ആകസ്മികം, നാടകീയം, കൗതുകകരം എന്നെല്ലാം ഇന്നത്തെ കേരള ബ്ലാസ്റ്റേഴ്‌സ്-എഫ് സി ഗോവ മത്സരത്തെ വിശേഷിപ്പിക്കാം.ആദ്യ പകുതിയില്‍ രണ്ട് ഗോളിന് ബ്ലാസ്‌റ്റേഴ്‌സ് മുന്നില്‍.രണ്ടാം പകുതിയില്‍ നാലെണ്ണം തിരിച്ചടിച്ച്‌ ഗോവ ലീഡെടുക്കുന്നു.രണ്ടു ഗോളിന് പിന്നിലായിട്ടും, തങ്ങളുടെ സെമി സാധ്യതകളെ ബാധിക്കില്ലെന്ന യാഥാര്‍ഥ്യം മുന്നിലുള്ളപ്പോഴും ഇടറാതെ പോരാടിയ കേരളം രണ്ട് ഗോള്‍ കൂടി തിരിച്ചടിച്ച്‌ മത്സരം സമനിലയിലാക്കുന്നു.അവസാന മത്സരഫലം 4-4.
ഇതോടെ 20 മത്സരങ്ങളിൽ നിന്ന് 34 പോയിന്റുമായി നിലവിലെ അവസാന സ്ഥാനക്കാരായി ബ്ലാസ്റ്റേഴ്സ് സെമിഫൈനലിൽ ഇടം പിടിച്ചു.

Back to top button
error: