Sports

ചെന്നൈ-കൊല്‍ക്കത്ത മത്സരത്തോടെ ഐപിഎലില്‍ 15-ാം സീസണിന് തുടക്കമാകും

അതിവേഗം വാര്ത്തകളറിയാന്ന്യൂസ്ദെന്വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകൂ Whatsapp Group

മുംബൈ: ചെന്നൈ – കൊല്‍ക്കത്ത മത്സരത്തോടെ ഇന്ത്യന്‍ പ്രിമിയര്‍ ലീഗിന്റെ 15-ാം സീസണിന് തുടക്കമാകും. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളാണ് ഉദ്ഘാടന മത്സരത്തില്‍ നേര്‍ക്കുനേര്‍ എത്തുന്നത്. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും കഴിഞ്ഞ തവണ ഫൈനലില്‍ തോറ്റ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമാണ് ഇത്തവണ ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുക. മാര്‍ച്ച് 26ന് മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തിലാണ് മത്സരം. ഇതുള്‍പ്പെടെ ഐപിഎല്‍ 15ാം സീസണിലെ സമ്പൂര്‍ണ മത്സരക്രമം പുറത്തുവിട്ടു.

ഈ സീസണില്‍ ഐപിഎല്‍ അരങ്ങേറ്റം കുറിക്കുന്ന ടീമുകളായ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സും ഗുജറാത്ത് ടൈറ്റന്‍സും തങ്ങളുടെ ആദ്യ മത്സരത്തില്‍ മാര്‍ച്ച് 28ന് വാങ്കഡെ സ്റ്റേഡിയത്തില്‍ പരസ്പരം ഏറ്റുമുട്ടുന്നുവെന്ന പ്രത്യേകതയുമുണ്ട്. സീസണിലെ ആദ്യ ഡബിള്‍ ഹെഡര്‍ മാര്‍ച്ച് 27ന് നടക്കും. അന്ന് ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. രണ്ടാം മത്സരം പഞ്ചാബ് കിങ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ്. ടൂര്‍ണമെന്റിലാകെ 12 ദിവസം ഇരട്ട മത്സരങ്ങളുണ്ട്. ഇതില്‍ ആറെണ്ണം വീതം ശനിയാഴ്ചകളിലും ഞായറാഴ്ചകളിലുമാണ്.

ലീഗ് ഘട്ടത്തിലെ അവസാന മത്സരം മേയ് 22ന് നടക്കും. സണ്‍റൈസേഴ്‌സ് ഹൈദരാബാദും പഞ്ചാബ് കിങ്‌സും തമ്മില്‍ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഈ മത്സരം. ലീഗ് ഘട്ടത്തില്‍ വാങ്കഡെ, ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയങ്ങളിലായി ആകെ 20 മത്സരങ്ങള്‍ വീതം നടക്കും. മുംബൈ ബ്രാബണ്‍ സ്റ്റേഡിയത്തിലും പുണെ എംസിഎ സ്റ്റേഡിയത്തിലും 15 മത്സരങ്ങള്‍ വീതവുമുണ്ട്. മുംബൈ ഇന്ത്യന്‍സിന് അവരുടെ ഹോം മൈതാനമായ വാങ്കഡെയില്‍ മത്സരം അനുവദിക്കുന്നതിനെ ചില ടീമുകള്‍ എതിര്‍ത്തിരുന്നെങ്കിലും, മത്സരക്രമം അനുസരിച്ച് മുംബൈ ടീം വാങ്കഡെയില്‍ നാലു മത്സരങ്ങള്‍ കളിക്കും.

മത്സരക്രമത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ്ദെന്‍  വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകാന്ഇവിടെ ക്ലിക്ക് ചെയ്യു

WHATSAPP

Back to top button
error: