IndiaNEWS

ഒന്നരവയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു, പൊലീസ് പ്രതിയെ വെടിവച്ച് വീഴ്ത്തി

അമ്മയ്ക്കൊപ്പം വീട്ടിൽ ഉറങ്ങിക്കിടന്ന ഒന്നരവയസുള്ള കുഞ്ഞിനെ എടുത്തു കൊണ്ടുപോയി അടുത്തുള്ള സ്കൂളിൽ വച്ചാണ് പീഡിപ്പിച്ചത്

ബറൂച്ച് :ഒന്നര വയസുള്ള കുഞ്ഞിനെ ബലാൽസംഗം ചെയ്തു കൊന്ന പ്രതിയെ വെടിവച്ച് വീഴ്ത്തി പിടികൂടി പോലീസ്.
ഉത്തർപ്രദേശിലെ ബറൂച്ച് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 30 വയസുള്ള പ്രതി ഒന്നരവയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അമ്മയ്ക്കൊപ്പം വീട്ടിൽ ഉറങ്ങിക്കിടന്ന ഒന്നരവയസുള്ള കുഞ്ഞിനെ എടുത്തു കൊണ്ടുപോയി അടുത്തുള്ള സ്കൂളിൽ വച്ചാണ് പീഡിപ്പിച്ചത്.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. അന്വേഷിച്ചിറങ്ങിയ നാട്ടുകാർ തന്നെയാണ് പ്രതിയെ പിടികൂടിയത്.
പിടികൂടി നന്നായി കൈകാര്യം ചെയ്ത ശേഷമാണ് അവർ പ്രതിയെ പൊലീസിന് കൈമാറിയത്.തുടർന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോഴാണ് പ്രതി പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട് ഓടിയത്. പിന്നാലെ പൊലീസ് ഇയാളുടെ കാലില്‍ വെടിവച്ച് വീഴ്ത്തി പിടികൂടുകയായിരുന്നു.

ബലാൽസംഗത്തിന് ഇരയായ കുഞ്ഞ് ചികിൽസയിലിരിക്കെ പിന്നീട് മരണമടഞ്ഞു. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ്
പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker