KeralaNEWS

ഒരു മത്സരം ബാക്കി നില്‍ക്കെ കേരളാ ബ്ലാസ്റ്റേഴ്സ് സെമിയിൽ;2016 ന് ശേഷം ഇതാദ്യം

ഇന്ന് ബ്ലാസ്റ്റേഴ്സ് ഗോവ പോരാട്ടം
 
 

2021-22 ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സ് സെമിഫൈനലിലേക്ക് യോഗ്യത നേടി. ഒരു മത്സരം ബാക്കി നില്‍ക്കേയാണ് കേരളാ ബ്ലാസ്റ്റേഴ്സ് യോഗ്യത നേടിയത്.മുംബൈ സിറ്റി തങ്ങളുടെ അവസാന ലീഗ് മത്സരത്തില്‍ തോല്‍വി നേരിട്ടതോടെയാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ സെമിഫൈനല്‍ പ്രവേശനം എളുപ്പമാക്കിയത്. മുംബൈക്കെതിരെയുള്ള മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ഹൈദരബാദിന്‍റെ വിജയം.അവസാന ലീഗ് മത്സരത്തില്‍ ഇന്ന് ഗോവക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ പോരാട്ടം.

ലീഗ് മത്സരം അവസാനിച്ചപ്പോള്‍ 20 മത്സരങ്ങളില്‍ നിന്നും 31 പോയിന്‍റുമായി മുംബൈ അഞ്ചാമതായി.ഒരു മത്സരം കുറവ് കളിച്ച കേരള ബ്ലാസ്റ്റേഴ്സിനു 33 പോയിന്‍റുണ്ട്.നേരത്തെ തന്നെ ജംഷ്ദപൂര്‍, എടികെ മോഹന്‍ ബഗാന്‍, ഹൈദരബാദ് എന്നിവര്‍ യോഗ്യത നേടിയിരുന്നു.രണ്ട് പാദങ്ങളായിട്ടാണ് സെമിഫൈനല്‍ മത്സരങ്ങള്‍.മാര്‍ച്ച് 11, 12, 15, 16 മത്സരങ്ങളിലാണ് സെമിഫൈനല്‍. മാര്‍ച്ച് 20 നാണ് കലാശപോരാട്ടം.

Back to top button
error: