KeralaNEWS

അര്‍ച്ചനയുടെ മൃതദേഹവുമായി റോഡില്‍ ബന്ധുക്കളുടെ പ്രതിഷേധം; ഭര്‍ത്താവിനെ വീണ്ടും കസ്റ്റഡിയിലെടുത്തു​

വിഴിഞ്ഞം: വാടകവീട്ടില്‍ തീപ്പൊളളലേറ്റ് മരിച്ച അര്‍ച്ചനയുടെ മൃതദേഹവുമായി ബന്ധുക്കള്‍ റോഡില്‍ പ്രതിഷേധിച്ചു. ഭര്‍ത്താവ് സുരേഷിനെ ചോദ്യം ചെയ്ത് വിട്ടയച്ചതിനെത്തുടര്‍ന്നായിരുന്നു പ്രതിഷേധം.വിഴിഞ്ഞം-തിരുവനന്തപുരം റോഡില്‍ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് റോഡിന് കുറുകെ ഇട്ടായിരുന്നു ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചത്. തുടര്‍ന്ന് കോവളം എം.എല്‍.എ എം.വിന്‍സന്റ് അടക്കമുള്ളവര്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരോടും പൊലീസിനോടും സംസാരിച്ചു. ഇതിനെത്തുടര്‍ന്ന് സുരേഷിനെ വീണ്ടും പോലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച രാത്രി 11.30ഓടെ പയറ്റുവിളയിലെ വാടക വീട്ടില്‍ വെങ്ങാനൂര്‍ ചിറത്തല വിളാകത്ത് അര്‍ച്ചനയില്‍ അശോകന്‍-മോളി ദമ്പതികളുടെ ഏക മകള്‍ അര്‍ച്ചനയെ (24) മരിച്ചനിലയില്‍ കണ്ടെത്തിയത്.

നിലവിളി കേട്ട് മുകളിലത്തെ നിലയില്‍ വാടകക്ക് താമസിക്കുന്ന കുടുംബം വാതില്‍ തുറന്ന് നോക്കുമ്പോള്‍ ശരീരത്തില്‍ തീ പടര്‍ന്നനിലയിലായിരുന്നു അര്‍ച്ചന. ഇവരുടെ ബഹളം കേട്ട് സമീപത്തുള്ളവര്‍കൂടി എത്തി തീകെടുത്തി വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അര്‍ച്ചനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മാതാവ് മോളി ആരോപിച്ചതോടെയാണ് ഭര്‍ത്താവ് സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker