KeralaNEWS

പോലീസ് പ്രശ്നങ്ങളെ സങ്കീർണമാക്കുന്നു എന്ന് നടൻ മണികണ്ഠൻ

വീട്ടിൽ നിന്നും പച്ചക്കറി വാങ്ങാൻ പുറത്തിറങ്ങിയപ്പോൾ ധരിച്ചിരുന്നത് ഒർജിനൽ എൻ 95 അല്ല എന്ന കാരണം പറഞ്ഞ് മണികണ്ഠന് പിഴ ചുമത്തി

പോലീസിന്റെ  ഇടപെടൽ പലപ്പോഴും പ്രശ്നങ്ങളെ സങ്കീർണമാക്കുന്നു എന്ന് നടൻ വി.ആർ മണികണ്ഠൻ. ദുരിതകാലത്ത് ജനങ്ങളുമായി നിരന്തരം ഇടപെടുന്ന സർക്കാർ ഉദ്യോഗസ്ഥർ അഹന്തയോടെയും, മനുഷ്യത്വമില്ലാതെയും പെരുമാറുന്നത് സഹിക്കാൻ കഴിയുന്നില്ലെന്നും മണികണ്ഠൻ.

കഴിഞ്ഞ ദിവസം ധരിച്ചിരുന്ന മാസ്ക് യഥാർഥ എൻ 95 അല്ല എന്ന കാരണത്താൽ പൊലീസ് പിഴ ഈടാക്കിയ സംഭവം വിവരിക്കുകയായിരുന്നു നടൻ മണികണ്ഠൻ. വീട്ടിൽ നിന്നും പച്ചക്കറി വാങ്ങാൻ പുറത്തിറങ്ങിയപ്പോഴാണ് ധരിച്ചിരുന്നത് ഒർജിനൽ എൻ 95 അല്ല എന്ന കാരണം പറഞ്ഞ് മണികണ്ഠന് പിഴ ചുമത്തിയത്. പക്ഷേ എത്രയൊക്കെ വിശദീകരിച്ചിട്ടും ഒടുവിൽ പിഴകൊടുക്കേണ്ടി വന്നു.
“ഇത് എൻ 95 തന്നെയാണ്. നിങ്ങൾ പരിശോധിക്കൂ…” മണികണ്ഠൻ സ്വന്തം നിലപാട് വിശദമാക്കാൻ ശ്രമിച്ചു.

“എൻ 95 എന്ന് എഴുതിയിട്ടുണ്ട് എന്നേയുള്ളൂ, ഒർജിനൽ അല്ല…” പോലിസ് ഉദ്യോഗസ്ഥൻ സമ്മതിച്ചു കൊടുക്കാൻ കൂട്ടാക്കിയില്ല.
കൂടുതൽ വ്യക്തമാക്കാൻ മണികണ്ഠൻ ശ്രമിച്ചെങ്കിലും പോലീസ് ഓഫീസർ കേൾക്കാൻ കൂട്ടാക്കിയില്ല.
“ഡബിൾ മാസ്ക് വേണ്ടതാണ് പുറത്തിറങ്ങുമ്പൊ….അതില്ലല്ലോ…..?”
ആ ഉദ്യോഗസ്ഥൻ ഒരു വിട്ടുവീഴ്ചക്കും തയ്യാറായില്ല.
“അത് ഞാനെഴുതിയതല്ല, എനിക്കതുണ്ടാക്കുന്ന വിധവും അറിഞ്ഞു കൂടാ….”
എന്തൊക്കെ പറഞ്ഞിട്ടും പിഴയടച്ചേ തീരൂ എന്ന കടുംപിടുത്തത്തിലായിരുന്നു ആ ഓഫീസർ.
ഇങ്ങനെ പരുഷമായി പ്രതികരിക്കുന്ന ഒരു മനുഷ്യനോട് കൂടുതൽ വിശദീകരണത്തിനു പോകരുതെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.
പിഴപ്പണമായ അഞ്ഞൂറ് രൂപയും കൊടുത്ത് ഞാൻ തിരിച്ചു പോന്നു.
മണികണ്ഠൻ പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker