LIFEMovie

മഞ്ജു വാര്യർക്ക് ഇൻസ്പിരേഷനായത് പിഷാര‍ടി, നടിയുടെ വൈറൽ വണ്ടർ വുമൺ ലുക്ക് വന്നത്

മഞ്ജു വാര്യരുടെ ഹോളിവുഡ് സ്റ്റൈൽ ഫോട്ടോഷൂട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്‌. മനോരമയുടെ ജോയ് ആലുക്കാസ് കലണ്ടറിന് വേണ്ടിയാണ് നടി വണ്ടർ വുമൺ ലുക്കിൽ എത്തിയത് . നിമിഷ നേരം കൊണ്ട് ചിത്രം വൈറലാവുകയായിരുന്നു.

ചിത്രത്തിന് ഉഗ്രൻ കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്. മഞ്ജുവിന്റെ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ച വിഷയമാകാറുണ്ട്. വ്യത്യസ്ത ഗെറ്റപ്പിലാണ് നടി ഓരോ തവണയും പ്രത്യക്ഷപ്പെടുന്നത്. നടിയുടെ ലുക്കുകളെല്ലാം പ്രേക്ഷകരും അനുകരിക്കാറുണ്ട്. ഇപ്പോഴിത വണ്ടർ വുമൺ ചത്രത്തിന് ശേഷം ഒരു രസകരമായ ചിത്രം പങ്കുവെച്ച് കൊണ്ട് നടി എത്തിയിരിക്കുകയാണ്. തന്റെ ചിത്രത്തിന്റെ ഇൻസ്പിരേഷനാണ് വെളിപ്പെടുത്തിരിക്കുന്നത്. ചിത്രം പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്.

രമേഷ് പിഷാരടിയുടെ ഒരു ചിത്രമാണ് മ‍ഞ്ജുവിനെ സ്വാധീനിച്ചത്. നടന്റെ ആ രസകരമായ ചിത്രവും മഞ്ജു പങ്കുവെച്ചിട്ടുണ്ട്. പിഷാരടി തന്റെ വളർത്തു നായയുമായി നിൽക്കുന്ന ചിത്രമാണ് ലേഡി സൂപ്പർസ്റ്റാർ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ വൈറൽ ചിത്രത്തിനോടൊപ്പം പിഷാര‍ടിയുടെ ചിത്രവും ചേർത്താണ് സ്റ്റോറിയായി പോസ്റ്റ് ചെയ്തിരിക്കുന്നത്. യഥാർഥ സുഹ‍ൃത്തുക്കളിൽ നിന്ന് പ്രചോദനമെന്നും നടി പറഞ്ഞിട്ടുണ്ട്. മഞ്ജുവിന്റെ രസകരമായ പോസ്റ്റ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്.

 

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker